Sunday May 28, 2017
Latest Updates

കൊലപാതകക്കുറ്റം ആരോപിച്ച് വധശിക്ഷ നടപ്പിലാക്കി; 70 വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധിയെന്ന് തെളിഞ്ഞു

കൊലപാതകക്കുറ്റം ആരോപിച്ച് വധശിക്ഷ നടപ്പിലാക്കി; 70 വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധിയെന്ന് തെളിഞ്ഞു

ന്യുയോര്‍ക്ക്: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരന്റെ കൊലപാതകത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്പോള്‍ കറുത്ത വര്‍ഗക്കാരോടുള്ള കൂടുതല്‍ അനീതിയിയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നു. അമേരിക്കയിലെ കരോളിനയില്‍ കൊലപാതകക്കുറ്റം ആരോപിച്ച് 70 വര്‍ഷം മുമ്പ് വധശിക്ഷയ്ക്ക് വിധേയനാക്കിയ കറുത്ത വര്‍ഗക്കാരനായ ബാലന്‍ നിരപരാധിയെന്ന് തെളിഞ്ഞു. രണ്ട് വെളുത്ത വര്‍ഗക്കാരായ യുവതികളെ കൊലപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ജോര്‍ജ് സ്റ്റിനെ എന്ന പതിനാലുകാരനാണ് ഇപ്പോള്‍ നിരപരാധിയെന്ന് തെളിഞ്ഞത്.

1944 ല്‍ ഒരു ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി അപ്പീലിന് പോലും അവസരം നല്‍കാതെ ജോര്‍ജിനെ തൂക്കി കൊല്ലുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ വധ ശിക്ഷയ്ക്ക് വിധേയനാക്കിയ ഏറ്റവും പ്രായം കുറഞ്ഞ ബാലനാണ് ജോര്‍ജ് സ്റ്റിനെ. ഈ കേസില്‍ ഈ മാസം ഏഴിനാണ് ജോര്‍ജ് സ്റ്റിനെ നിരപരാധിയെന്ന് തെളിഞ്ഞത്. വിധി കേള്‍ക്കാന്‍ ജോര്‍ജ് സ്റ്റിനെയുടെ സഹോദരനും സഹോദരിമാരും കോടതിയില്‍ എത്തിയിരുന്നു.

Scroll To Top