Tuesday February 21, 2017
Latest Updates

കൊടുങ്കാറ്റ് റോഡ് ഗതാഗതത്തിന് ഭീഷണിയായി ,കോര്‍ക്ക് ,ഷാനന്‍ വിമാന താവളങ്ങള്‍ അടച്ചു

കൊടുങ്കാറ്റ് റോഡ് ഗതാഗതത്തിന് ഭീഷണിയായി ,കോര്‍ക്ക് ,ഷാനന്‍ വിമാന താവളങ്ങള്‍ അടച്ചു

ഡബ്ലിന്‍ :ഹരിക്കേന്‍ കൊടുങ്കാറ്റ് സംഹാര താണ്ഡവം തുടരുന്നു. അയര്‍ലണ്ടിലെ പല സ്ഥലങ്ങളിലെയും റോഡ് ഗതാഗതവും മറ്റും തടസപ്പെടുത്തിക്കൊണ്ട് ഇപ്പോഴും കാറ്റ് ശക്തമായി വീശിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇപ്പോഴും വീശിയടിക്കുന്ന കാറ്റ് പൊതുഗതാഗത മാര്‍ഗങ്ങള്‍ക്ക് പരക്കെ തടസം സൃഷ്ടിക്കുകയാണ്.

ഡബ്ലിനില്‍ നിന്നുള്ളതും ഡബ്ലിനിലേക്കുള്ളതുമായി നിരവധി വിമാന സര്‍വ്വീസുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്. എയര്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വ്യക്തമായി പരിശോധിച്ചതിനു ശേഷം മാത്രം യാത്രക്കാര്‍ യാത്രക്കൊരുങ്ങാനാണ് അറിയിപ്പുകള്‍ പറയുന്നത്.

ഒരറിയിപ്പു ഉണ്ടാകുന്നത് വരെ കോര്‍ക്ക് വിമാനത്താവളവും ഷാനണ്‍ വിമാനത്താവളവും അടച്ചിടുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

എല്ലാ ലിമറിക് സിറ്റി സര്‍വ്വീസുകളും ബസ് എറാന്‍ റദ്ദാക്കിയിരിക്കുകയാണ്. എക്‌സ്പ്രസ് വേ സര്‍വ്വീസുകളും റദ്ദാക്കപ്പെട്ടിട്ടുണ്ട്.
എല്ലാ ഐറിഷ് ഫെറികളും ഡബ്ലിന്‍ സ്വിഫ്റ്റ് സെയിലിംഗ്‌സും റദ്ദാക്കിയതായി അറിയിച്ചിട്ടുണ്ട്.

ഷാങ്കിലിലുള്ള ചില ലൈന്‍ തകരാറുകള്‍ നിമിത്തം ഡാല്‍കിയ്ക്കും ബ്രേയ്ക്കും ഇടയിലുള്ള ഡാര്‍ട്ട് സര്‍വ്വീസുകള്‍ മണിക്കൂറുകളോളം നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. യാത്രക്കാര്‍ക്ക് വേണ്ടി ഡബ്ലിന്‍ ബസ് റെയില്‍ ടിക്കറ്റുകള്‍ കൂടി ഏര്‍പ്പെടുത്തി

തുടക്കത്തില്‍ ഹെസ്റ്റണ്‍ സ്റ്റേഷനിലും ഡബ്ലിനിലും നിന്നുള്ള പല ട്രെയിനുകളും സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിരുന്നുവെങ്കിലും എന്നാല്‍ പിന്നീട് സമയം വൈകി സര്‍വ്വീസുകള്‍ നടത്തുകയാണുണ്ടായത്.

കോര്‍ക്ക്, കെറി, ലിമറിക്ക്, ഹെസ്റ്റണ്‍ എന്നീ പ്രദേശങ്ങളിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസുകളില്‍ സമയ താമസം എടുക്കുമെന്ന് ഐറിഷ് റെയില്‍ അറിയിച്ചിരുന്നു.

റെയില്‍വേ ലൈനില്‍ മരം മുറിഞ്ഞു വീണതിനാല്‍ വാട്ടര്‍ഫോര്‍ഡിലേക്കുള്ള സര്‍വ്വീസുകളും വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡബ്ലിന്‍ പ്രദേശത്തുള്ള പല റോഡുകളും ഗാര്‍ഡ അടച്ചിരിക്കുകയാണ്. രാത്ഗര്‍ അവന്യൂവില്‍ ഇഎസ്ബി കേബിള്‍ മുറിഞ്ഞു വീണതും ഡോഡര്‍ റോഡിലും ബല്ലിന്‍ക്ലിയ റോഡിലും ക്ലോണ്‍സില്ലയിലെ ഷലറിന്‍ റോഡിലും ബാല്‍ഡൊണലിലെ മോയിന്‍ റോഡിലും മരങ്ങള്‍ മുറിഞ്ഞുവീണതിനാലും ഇപ്പോള്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

എന്‍ 20ല്‍ ഉണ്ടായ ഒരു ലോറി അപകടം ഇതുവഴിയുള്ള ഗതാഗതത്തെ ഏകദേശം രണ്ടര മണിക്കൂറുകളോളം തടസപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. കോര്‍ക്കിനും ലിമറിക്കിനും ഇടയിലായാണ് ലോറി അപകടത്തില്‍പ്പെട്ടത്. രണ്ടു ഭാഗത്തുനിന്നും വന്ന വാഹനയാത്രക്കാരും വളരെ അധികം സമയം കാത്തിരുന്നതിനു ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കപ്പെട്ടത്.

എന്‍ 20ല്‍ പലയിടങ്ങളിലായി മരങ്ങളും മറ്റും വീണും ഗതാഗതം തടസപ്പെടുകയുണ്ടായി. എന്നാല്‍ മണ്‍സ്റ്റര്‍ ഏരിയയിലാണ് ഏറ്റവും കൂടുതല്‍ ഗതാഗത തടസങ്ങള്‍ ഉണ്ടായതെന്നാണ് എഎ റോഡ് വാച്ചിന്റെ പബ്ലിക് അഫയേര്‍സ് മാനേജര്‍ കോണര്‍ ഫോഗ്‌നന്‍ പറഞ്ഞത്.
രാജ്യത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഗതാഗത തടസം സൃഷ്ടിച്ചത് റോഡിനു കുറുകെ വീണുകൊണ്ടിരുന്ന മരങ്ങളായിരുന്നു. ഇവ മാറ്റാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്

2010ല്‍ അനുഭവപ്പെട്ട പ്രകൃതി ദുരന്തത്തേക്കാളും കൂടുതലായി ഇത്തവണത്തെ കാറ്റും മഴയും മണ്‍സ്റ്ററിനെ ബാധിച്ചതായാണ് പറയപ്പെടുന്നത് .
തെക്കന്‍ പ്രദേശത്തെ പ്രധാന റോഡായ എം 8 അടച്ചിട്ടിരിക്കുകയാണ്. ജെ15ഫെര്‍മോയ് സൗത്തിലെ ട്രക്ക് അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ഇവിടെ നടത്തേണ്ടിവന്ന എമര്‍ജന്‍സി സര്‍വ്വീസുകളാണ് ഇപ്രദേശത്ത് ഗതാഗത തടസം സൃഷ്ടിച്ചത്.

റോസ്‌കാര്‍ബറിയിലെ റോഡുകള്‍ സാധാരണ ഗതിയിലാക്കുന്നതിനു മുന്‍പായി എന്‍71 കോര്‍ക്ക് റോഡിലെ മരങ്ങളും മറ്റും എടുത്തുമാറ്റിയിരുന്നു. ബാണ്ടണിനും ബാല്ലിന്‍ഹാസിഗിനും ഇടയിലുള്ള പ്രദേശത്തുള്ള റോഡുകളിലേക്ക് വീണുകിടക്കുന്ന മരങ്ങളും മറ്റും ഇനിയും എടുത്തു മാറ്റിയിട്ടില്ല.

സൗത്ത് സിറ്റി ലിങ്ക് റോഡിലും കിന്‍സെയില്‍ റോഡിലും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടിരുന്നു.
വാഹനം ഉപയോഗിക്കുന്നവര്‍ കെറിയിലെ ഡിങ്കന്‍ പെനിന്‍സുല ഒഴിവാക്കി യാത്ര ചെയ്യണമെന്നും സേഫ്റ്റി അതോറിറ്റി നിര്‍ദ്ദേശിക്കുന്നുണ്ട്.

വെസ്റ്റ് ലിമറിക്കിലേക്ക് അനാവശ്യമായ യാത്രകള്‍ ഒന്നും തന്നെ വേണ്ടെന്ന് ഗാര്‍ഡ പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്. പല ഊടുവഴികളിലും മരങ്ങള്‍ മുറിഞ്ഞുവീണു ഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്നും കൂടുതല്‍ അപകടങ്ങള്‍ ഇനിയും ന്യൂ കാസ്റ്റല്‍ വെസ്റ്റ്, ഫോയിന്‍സ്, ഷാനഗോള്‍ഡന്‍ എന്നീ പ്രദേശങ്ങളില്‍ സംഭവിക്കാമെന്നുമാണ് ഗാര്‍ഡ അറിയിക്കുന്നത്.

ജെ9 കില്‍കെന്നി സൗത്തിലും ജെ8 കില്‍ക്കെന്നിയിലും മരങ്ങള്‍ മുറിഞ്ഞു വീണിരിക്കുന്നതിനാല്‍ വാട്ടര്‍ഫോര്‍ഡ് ഡബ്ലിന്‍ റോഡ് എം9ലെ ഒരു പാത ഇപ്പോള്‍ തടസപ്പെട്ടിരിക്കുകയാണ്.

മാലോവില്‍ നിന്നും കോര്‍ക്കിലേക്കും മാലോവില്‍ നിന്നും ട്രേലിയിലേക്കുമുള്ള ബസ് ഗതാഗതവും മരങ്ങള്‍ മുറിഞ്ഞു വീണിരിക്കുന്നത് കാരണം തടസപ്പെട്ടിരിക്കുകയാണ്.

Scroll To Top