Tuesday September 25, 2018
Latest Updates

കൊടുങ്കാറ്റിലും മഞ്ഞിലും പെട്ട് റോസ് ക്രിയയില്‍ 13 വാഹനങ്ങളുടെ കൂട്ടിയിടി, നിരവധി പേര്‍ക്ക് പരിക്കേറ്റു 

കൊടുങ്കാറ്റിലും മഞ്ഞിലും പെട്ട് റോസ് ക്രിയയില്‍ 13 വാഹനങ്ങളുടെ കൂട്ടിയിടി, നിരവധി പേര്‍ക്ക് പരിക്കേറ്റു 

പോര്‍ട്ട് ലീഷ് :കൊടുംങ്കാറ്റില്‍പ്പെട്ട് 13 ലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചു ടിപ്പററിയില്‍ സ്‌നോയോട് കൂടിയ കൊടുങ്കാറ്റില്‍പ്പെട്ട് നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.

ഇന്നലെ വൈകീട്ട് മൂന്നരയോട് അടുപ്പിച്ച് ടിപ്പററിയിലെ റോസ്‌ക്രയയ്ക്ക് സമീപമാണ് ശക്തമായ കാറ്റോട് കൂടി വലിയ മഞ്ഞു വീഴ്ച ഉണ്ടായത് . ഇതോടെ M7 ന് ഇരുവശത്തുമായി സഞ്ചരിക്കുകയായിരുന്ന വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ച് അപകടത്തില്‍ പെടുകയായിരുന്നു.

ഗാര്‍ഡയുടെയും മോട്ടോര്‍ മെയിന്റനന്‍സിന്‍െയു കൃത്യമായ ഇടപെടല്‍ കൂടുതല്‍ അപകടമുണ്ടാകാതെ സഹായിച്ചു. പരിക്കേറ്റവരെ എയര്‍ ആംബുലന്‍സ് വഴി ലിംറിക്കിലെ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തെ തുടര്‍ന്ന് റോസ്‌ക്രെയ മുതല്‍ മണിഗില്‍ വരെയുള്ള പാത നാല് മണിക്കൂറോളം അടച്ചിട്ടു.

കഴിഞ്ഞ കുറെ ദിവസങ്ങളായി കാലാവസ്ഥ രൂക്ഷമായിരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു.

Scroll To Top