Wednesday January 18, 2017
Latest Updates

കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഘം പിടിയിലായി

കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഘം പിടിയിലായി

ഡബ്ലിന്‍ :കൊച്ചുപെണ്‍കുഞ്ഞിനെ അഞ്ചുവര്‍ഷമായി പീഡനത്തിനിരയാക്കിയ ഏഴുപേരെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി പലരും കുട്ടിയെ പീഡനത്തിനിരയാക്കിവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡബ്ലിന്‍ സൗത്ത് കൗണ്ടിയിലുള്ള വീട്ടില്‍ വച്ചാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. നാലുവയസ്സിനും ഒന്‍പതുവയസ്സിനും ഇടയിലുള്ള പ്രായത്തിലാണ് കുട്ടി പീഡനത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ കുട്ടിക്ക് പത്തു വയസ്സാണ് പ്രായം.
19 മുതല്‍ 47 വരെ പ്രായത്തിലുള്ള അഞ്ചു പുരുഷന്‍മാരാണ് കുട്ടിയെ വീട്ടില്‍ വച്ച് പീഡിപ്പിച്ചത്. 40 വയസ് പ്രായമുള്ള രണ്ട് സ്ത്രീകളും പീഡനത്തിന് കൂട്ടുനിന്നതായും തെളിഞ്ഞിട്ടുണ്ട്. ഇവരെ ഏഴുപേരെയും കഴിഞ്ഞ ദിവസമാണ് ഗാര്‍ഡ അറസ്റ്റു ചെയ്തത്.
ക്രിമിനല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 4 പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ തുടര്‍ന്ന് ചോദ്യംചെയ്തുവരികയാണ്.
കുഞ്ഞിന്റെ അമ്മയും അമ്മയുടെ സഹോദരനും കുറ്റവാളികളാണെന്ന് സംശയത്തിലാണ് ഗാര്‍ഡ.
അമ്മ അവഗണിച്ചതിനെ തുടര്‍ന്ന് കുഞ്ഞിനെ കഴിഞ്ഞ വര്‍ഷം എച്ച്എസ്ഇ സംരക്ഷണയിലേക്ക് മാറ്റിയിരുന്നു. കെയറില്‍ താമസിക്കുന്ന കാലത്താണ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് അധികൃതര്‍ക്ക് മനസിലായത്.
അറസ്റ്റിലായവരില്‍ ആറുപേരും കിഴക്കന്‍ യൂറോപ്യന്‍കാരാണ്. ഒരാള്‍ ബ്രിട്ടീഷ് പൗരത്വം ഉള്ള ആളുമാണ്.

Scroll To Top