Wednesday August 15, 2018
Latest Updates

കൊച്ചി ബിഷപ്പ് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു, വ്യാഴാഴ്ച നോക്കില്‍ ദിവ്യബലിയര്‍പ്പിക്കും

കൊച്ചി ബിഷപ്പ് അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്നു, വ്യാഴാഴ്ച നോക്കില്‍ ദിവ്യബലിയര്‍പ്പിക്കും

നോക്ക് :കൊച്ചി രൂപതയുടെ ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മേയ് 24 ന് അയര്‍ലണ്ടിലെത്തും.മേയ് 24 വ്യാഴാഴ്ച രാവിലെ 11,30 ന് നോക്ക് മരിയന്‍ തീര്‍ത്ഥാടനദേവാലയത്തില്‍ അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

കില്ലലു രൂപതാധ്യക്ഷന്റെ പ്രത്യേക ക്ഷണമനുസരിച്ച് അയര്‍ലണ്ടിലെത്തുന്ന കൊച്ചി ബിഷപ്പ് അയര്‍ലണ്ടിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.ഇതാദ്യമായാണ് ഡോ.ജോസഫ് കരിയില്‍ അയര്‍ലണ്ടിലെത്തുന്നത്.

2009 ല്‍ കൊച്ചി ബിഷപ്പായി ചുമതലയേറ്റ ഡോ.ജോസഫ് കരിയില്‍ 2005 മുതല്‍ 2009 ജൂലൈ വരെ പുനലൂര്‍ ബിഷപ്പായും സേവനം അനുഷ്ഠിച്ചിരുന്നു.

Scroll To Top