Friday July 21, 2017
Latest Updates

കൊച്ചിയിലേയ്ക്കുള്ള വിമാനത്തില്‍ ചാവേറുകള്‍ ഉണ്ടെന്ന് രഹസ്യ സന്ദേശം 

കൊച്ചിയിലേയ്ക്കുള്ള വിമാനത്തില്‍ ചാവേറുകള്‍ ഉണ്ടെന്ന് രഹസ്യ സന്ദേശം 

കൊച്ചി: അഹമ്മദാബാദ് – കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിന് വന്നത് ചാവേര്‍ ആക്രമണ ഭീഷണിയാണെന്നു വ്യക്തമായി. ഇന്ന് അര്‍ധരാത്രിയുള്ള വിമാനത്തില്‍ ചാവേറുകള്‍ യാത്ര ചെയ്യുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ സന്ദേശമെത്തി. 

മുന്നറിയിപ്പിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ് – മുംബൈ വിമാനത്തിന് ബോംബ് ഭീഷണിയുണ്ടായിരുന്നു. തുടര്‍ന്ന് എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശിച്ചിരുന്നു

Scroll To Top