Tuesday April 25, 2017
Latest Updates

കൊങ്കണ്‍ അയര്‍ലണ്ട് ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

കൊങ്കണ്‍ അയര്‍ലണ്ട് ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

ഡബ്ലിന്‍:കൊങ്കണ്‍ അയര്‍ലണ്ട് തങ്ങളുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡബ്ലിനില്‍ വച്ച് വിവിധതരം കലാപരിപാടികളുടെ നിറപ്പടികിട്ടോടെ കൊണ്ടാടി. ഡബ്ലിനിലെ ജിഎഎ ക്ലബിലെ ലിഫി ഗെയില്‍സില്‍ വച്ച് ഡിസംബര്‍ 14നാണ് പരിപാടി നടത്തിയത്.
ഉച്ചയ്ക്ക് 2.30തോടുകൂടിതന്നെ അംഗങ്ങള്‍ ഇവിടേക്ക് എത്തിതുടങ്ങിയിരുന്നു. ശോഭ ഫെര്‍നാണ്ടസിന്റെ ഭരതനാട്യത്തോടെ ആരംഭിച്ചചടങ്ങില്‍ ഫാദര്‍ സുരേഷ്ബാബു പ്രാര്‍ത്ഥന നടത്തി.
കുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന കരോള്‍സംഘം ക്രിസ്തുമസ് പപ്പയോടൊപ്പം കരോള്‍ പാടാനും വിവിധ തരം കലാപരിപാടികളിലും സജീവമായ പങ്കാളിത്തം വഹിച്ചു. ഡാന്‍സ്, പാട്ട് സ്‌കിറ്റ് തുടങ്ങിയ കലാപരിപാടികള്‍കൊണ്ട് വേദിയും സദസ്സും ആഘോഷങ്ങള്‍ക്ക് നിറംനല്‍കിക്കൊണ്ടിരുന്നു.
2014ലെ ആഘോഷങ്ങള്‍ക്കുവേണ്ടിയും കുടുംബങ്ങളെ നാലു ഗ്രൂപ്പുകളായി തിരിച്ച് പരിപാടികള്‍ അവതരിപ്പിക്കുന്നതിനായി പദ്ധതിയിടുന്നുണ്ട് . ചെയര്‍പേര്‍സണായി വിജയ് ബെന്നിസ് തിരഞ്ഞെടുക്കപ്പെട്ടു.സരിത മോറസ് വാര്‍ഷിക റിപ്പോര്‍ട്ടും സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു.
വനിത ഡിസൂസ അവതാരകയായ പരിപാടിയില്‍ രോഷിത മതിയാസ് സ്വാഗതവും അശോക് കുടിഞ്ചോ നന്ദിയും പറഞ്ഞു.
മികച്ച രീതിയിലുള്ള ഇന്ത്യന്‍ വിഭവങ്ങളും പരിപാടിയുടെ തിളക്കം കൂട്ടാനുണ്ടായിരുന്നു. കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു.

Scroll To Top