Tuesday January 24, 2017
Latest Updates

കൈ പൊള്ളാതെ ഓഹരി വിപണിയില്‍ എങ്ങനെ നിക്ഷേപിക്കാം

കൈ പൊള്ളാതെ ഓഹരി വിപണിയില്‍ എങ്ങനെ നിക്ഷേപിക്കാം

ഓഹരിവിപണിയില്‍ പണം നിക്ഷേപിക്കുന്നത് നല്ല ഒരു സമ്പാദ്യമാണ്. എന്നാല്‍ ഓഹരിവിപണിയെക്കുറിച്ച് നന്നായി പഠിക്കാതെ പണം നിക്ഷേപിച്ചാല്‍ കൈ പൊള്ളുകയും ചെയ്യും. എന്തൊക്കെയാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍? മറ്റുള്ളവര്‍ പറയുന്നത് കേട്ട് പണം നിക്ഷേപിക്കാതിരിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. നിങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന ഒഹരിയെക്കുറിച്ച് നന്നായി പഠിച്ച് നഷ്ടം വരില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഓഹരി വാങ്ങുക.

ഇന്ന് നിക്ഷേപിച്ചാല്‍ നാളെ തന്നെ ലാഭം കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. ലാഭം നേടാന്‍ അല്പ്പം കാത്തിരുപ്പ് ആവശ്യമാണ്. ഓഹരി വിപണിയില്‍ വിവിധ കമ്പനികളുടെ കയറ്റിറക്കങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുക ആവശ്യമെങ്കില്‍ ഈ മേഖലയിലെ വിടഗ്ദന്‍മാരുടെ ഉപദേശം തേടുക. ഓഹരി വിപണി അഡ്വൈസര്‍മാറായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാന്യമായ കമ്മീഷന്‍ നല്‍കിയാല്‍ ലാഭം കൊണ്ടുവരുന്ന ഓഹരികള്‍ ഏതൊക്കെയെന്ന് അവര്‍ നിര്‍ദ്ദേശം നല്കും. ഓഹരി വിപണിയില്‍ തകര്‍ച്ച ഉണ്ടാകുമ്പോള്‍ നല്ല കമ്പനികളുടെ ഓഹരി വാങ്ങുക. ഇവ പിന്നീട് മുന്നേറ്റമുണ്ടാകുമ്പോള്‍ വിറ്റഴിക്കുക.

ചെറിയ തകര്‍ച്ചയുടെ പേരില്‍ സ്വന്തം പേരിലുള്ള മുഴുവന്‍ ഓഹരികളും വില്ക്കരുത്. ഇവ പിന്നീട് വളര്‍ച്ച നേടുകയും ലാഭം കൊണ്ടുവരികയും ചെയ്യുമെന്ന് ഓര്‍ക്കുക. സെബിയില്‍ രജിസ്റ്റര്‍ ചെയ്ത സ്‌റ്റോക്ക് ബ്രോക്കര്‍/സബ് ബ്രോക്കര്‍/ഫ്രാഞ്ചൈസി എന്നിവ വഴി മാത്രം ഓഹരി ഇടപാട് നടത്താന്‍ ശ്രദ്ധിക്കുക. കടം വാങ്ങി നിക്ഷേപിക്കാന്‍ ശ്രമിക്കരുത്. ഇത് കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിടുമെന്ന് ഓര്‍ക്കുക. കേട്ടിട്ട് പോലുമില്ലാത്ത കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കരുത്.

റിലയന്‍സ് പോലെയുള്ള കമ്പനികളുടെ ഓഹരികള്‍ സ്ഥിരമായി നേട്ടം കൊയ്യുന്ന കമ്പനികളാണെന്ന് ഓര്‍ക്കുക. നിങ്ങള്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ കൂടുതല്‍ വില്‍പ്പനയുല്ല ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയെന്ന് ശ്രദ്ധിക്കുക. കൂടുതല്‍ ആളുകള് വാങ്ങിക്കൂട്ടുന്ന ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ നിമ്മിക്കുന്ന കമ്പനികളുടെ  ഓഹരികള്‍ ലാഭം നേടിത്തരുമെന്നു തീര്‍ച്ചയാണ്. ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ ലിവര്‍, ഐടിസി തുടങ്ങിയ കമ്പനികള്‍ ഉദാഹരണം.

Scroll To Top