Tuesday January 24, 2017
Latest Updates

കേരള രക്ഷാ മാര്‍ച്ച് : ഉദ്ഘാടന ചടങ്ങില്‍ വി എസ് അദ്ധ്യക്ഷനാകുന്നത് പിണറായിയുടെ പ്രത്യേക താത്പര്യപ്രകാരം

കേരള രക്ഷാ മാര്‍ച്ച് : ഉദ്ഘാടന ചടങ്ങില്‍ വി എസ് അദ്ധ്യക്ഷനാകുന്നത് പിണറായിയുടെ പ്രത്യേക താത്പര്യപ്രകാരം

ആലപ്പുഴ: മത നിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സി പി എം ജനറല്‍ സെക്രട്ടറി സഖാവ് പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ചിന് ഇന്ന് തുടക്കമാകും. പുന്നപ്ര വയലാര്‍ രക്ത സാക്ഷി മണ്ഡപത്തില്‍ നിന്നാണ് ജാഥ പ്രയാണമാരംഭിക്കുന്നത്. എസ് രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും. അതേ സമയം ഉദ്ഘാടന വേദിയില്‍ വി എസ് അച്ചുതാനന്ദനെ അദ്ധ്യക്ഷനാകുന്നത് ശ്രദ്ധേയമായി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് അരങ്ങൊരുക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ജാഥയുടെ തുടക്കം തന്നെ പാര്‍ട്ടി ഒത്തുരമയോടെ നീങ്ങുകയാണെന്ന സന്ദേശം നല്‍കുന്നതാകണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വി എസിനെ അദ്ധ്യക്ഷനാക്കിയിരിക്കുന്നത്. പിണറായിയുടെ പ്രത്യേക താത്പര്യമാണിതിനു പിന്നിലെന്നാണ് സൂചന. സ്വന്തം ജില്ലയില്‍ നടത്തപ്പെടുന്ന പാര്‍ട്ടിയുടെ സുപ്രധാന പരിപാടിയില്‍ നിന്ന് വി എസിനെ അകറ്റി നിര്‍ത്തുന്നത് മറ്റൊരു വിവാദത്തിലേക്ക് നയിക്കുമെന്ന് നേതൃത്വം കരുതുന്നു.
ഇന്നും നാളെയും ആലപ്പുഴയില്‍ പര്യടനം നടത്തുന്ന യാത്ര നാളെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും. വിലക്കയറ്റം തടയുക, പൊതുവിതരണ സമ്ബ്രദായം ശക്തിപ്പെടുത്തുക, സോളാര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയവയായിരിക്കും ജാഥയില്‍ ഉയര്‍ത്തപ്പെടുന്ന പ്രധാന ആവശ്യങ്ങള്‍. ജാഥാ ക്യാപിറ്റന്‍ പിണറായി വിജയനോടൊപ്പം കേന്ദ്ര കമ്മിറ്റഇ അംഗങ്ങളായ എ. വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എംവി ഗോവിന്ദന്‍, എളമരം കരീം, എകെ ബാലന്‍, ബേബീ ജോണ്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുക്കും.

Scroll To Top