Tuesday May 23, 2017
Latest Updates

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണ്ണായക മത്സരം

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണ്ണായക മത്സരം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളത്തിന് നിര്‍ണ്ണായക മത്സരം. ഡല്‍ഹി ഡൈനാമോസ് കേരളത്തിന്റെ എതിരാളികള്‍. ഡല്‍ഹിയുടെ ഹോം ഗ്രൌണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിന് വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരങ്ങളിലെ വിരസമായ സമനിലയും അപ്രതീക്ഷിത പരാജയങ്ങളും അലട്ടുന്ന ബ്ലാസ്‌റ്റേഴ്‌സിന് മുന്നോട്ടു പോകാന്‍ വിജയം അനിവാര്യമാണ്. ഹോം ഗ്രൌണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഡല്‍ഹിക്കും വിജയം അനിവാര്യമാണ്.

മികച്ച മുന്നേറ്റ നിര ഉണ്ടായിട്ടും ഗോള്‍ കണ്ടെത്താനാകാത്തതാണ് കേരളത്തിന്റെ പ്രതിസന്ധി. ഡല്‍ഹിയും സമാന പ്രതിസന്ധി നേരിടുന്ന ടീമാണ്. ചുരുക്കത്തില്‍ രണ്ടു ടീമുകള്‍ക്കും വിജയം അനിവാര്യമാന്‍. ഹോം ഗ്രൌണ്ടിലെ പിന്തുണ ഡല്‍ഹിക്ക് അധിക നേട്ടമാകും. കനേഡിയന്‍ താരമായ ഇയാന്‍ ഹ്യൂമിലാണ് കേരളത്തിന്റെ പ്രതീക്ഷ. മികച്ച പ്രതിരോധ നിരയും കേരളത്തിന്റെ നേട്ടമാണ്. നിര്‍മ്മല്‍ ഛെത്രിയും രമണ്‍ദ്വീപ് സിങ്ങും ബ്രസീല്‍ താരം ഇര്‍വിനും മുന്നേറ്റ നിരയുടെ കരുത്താണ്.

പ്രതിരോധ നിരയാണ് ഡല്‍ഹിയുടെ കരുത്ത്. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന അലസാണ്ട്രോ ഡെല്‍പീറോ ഇന്നും പുറത്തിരിക്കും. ഇത് ഡല്‍ഹിക്ക് തിരിച്ചടിയാണ്. പകരം ബ്രാസീലിന്റെ ഗുസ്താവോ ഡോസ് സാന്തോസ് ഇന്ന് ഡല്‍ഹിക്ക് വേണ്ടി ഇറങ്ങും. കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് 4-1 നു പരാജയപ്പെട്ടതിന്റെ ആഘാത്തത്തില്‍ നിന്ന് കരകയാറാനാകും ഡല്‍ഹിയുടെ ശ്രമം. പോയിന്റ് പട്ടികയില്‍ നിലവില്‍ 9 പോയിന്റുമായി കേരളം ആറാം സ്ഥാനത്തും 7 പോയിന്റുമായി ഡല്‍ഹി അവസാന സ്ഥാനത്തുമാണ്.

Scroll To Top