Friday January 20, 2017
Latest Updates

കേരള നേതാക്കളും ആരാധകരും തന്നെ വിസ്മയിപ്പിച്ചുവെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍

കേരള നേതാക്കളും ആരാധകരും തന്നെ വിസ്മയിപ്പിച്ചുവെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍

മുംബൈ: കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ആരാധകരും തന്നെ വിസ്മയിപ്പിച്ചുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. സച്ചിന്റെ കൂടി ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്‌റ്റെഴ്ശ്‌സ് ടീമിന് പിന്തുണ തേടി കേരളത്തില്‍ എത്തിയ അനുഭവങ്ങള്‍ ഫെയ്‌സ്ബുക്കില്‍ വിശദീകരിക്കുകയായിരുന്നു താരം.

തന്റെ ടീമിന് ലഭിച്ച പിന്തുണയില്‍ സന്തോഷമുണ്ടെന്നും സച്ചിന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. കേരളത്തിന്റെ ഫുട്‌ബോള്‍ ഭ്രമം അനുപമമാണെന്നും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കൂടുതല്‍ ആഘോഷത്തിന് വകനല്‍കുന്നതാകുമെന്ന് ഉറപ്പുണ്ടെന്നും സച്ചിന്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പില്‍ വ്യക്തമാക്കി. ലക്ഷക്കണക്കിന് ആരാധകരാണ് സച്ചിന്റെ ഈ സ്റ്ററ്റസ് ലൈക്ക് ചെയ്തത്.

ദേശീയ ഗെയിംസിന്റെ ഗുഡ് വില്‍ അംബാസഡറാകാന്‍ സമ്മതം മൂളിയ സച്ചിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേരള നേതാക്കള്‍ക്കും ആരാധകര്‍ക്കും നന്ദി പറഞ്ഞു സച്ചിന്‍ ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടത്.

Scroll To Top