Saturday August 19, 2017
Latest Updates

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് ഇന്ന് രാജി വച്ചേക്കുമെന്ന് സൂചന

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് ഇന്ന് രാജി വച്ചേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് ഇന്ന് രാജി വച്ചേക്കുമെന്ന് സൂചന. ഇന്ന് ഡല്‍ഹിയിലുള്ള ഷീല ദീക്ഷിത് രാജിക്ക് മുന്നോടിയായി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും.പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ഷീല ദീക്ഷിത് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് ഷീലാ ദീക്ഷിത് തിരുവനന്തപുരത്ത് നിന്ന് ദില്ലിയില്‍ എത്തിയത്. എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച് ഗവര്‍ണര്‍മാര്‍ ഓരോരുത്തരായി രാജി വയ്ക്കുന്ന സാഹചര്യത്തിലാണ് ഷീല ദീക്ഷിതും രാജിക്ക് ഒരുങ്ങുന്നത്.

നേരത്തെ ഷീല ദീക്ഷിത രാജി വയ്ക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. എന്നാല്‍ ഡല്‍ഹി വൈദ്യുതി ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ടു ഷീല ദീക്ഷിതിനെ ചോദ്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഷീല ദീക്ഷിത് രാജി വയ്ക്കാന്‍ തയ്യാറാകുന്നത്. ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള ഗവര്‍ണര്‍ ആയിരുന്ന നിഖില്‍ കുമാര്‍ രാജി വച്ച ഒഴിവിലാണ് ഷീല ദീക്ഷിത് കേരള ഗവര്‍ണറായത്.

Scroll To Top