Friday January 20, 2017
Latest Updates

കേരളാ ഹൗസ് എഫ് എം റേഡിയോ പ്രക്ഷേപണം ഞായറാഴ്ച്ച ആരംഭിക്കും

കേരളാ ഹൗസ് എഫ് എം റേഡിയോ പ്രക്ഷേപണം ഞായറാഴ്ച്ച ആരംഭിക്കും

ഡബ്ലിന്‍: കലാസാംസ്‌കാരിക മേഖലയിലും കായിക മേഖലയിലും തനതായ പ്രവര്‍ത്തനം കൊണ്‍ട് ശ്രദ്ധേയമായ കേരളഹൗസ് ലിഫി സൗണ്‍ട് എഫ് എമിന്റെ സഹകരണത്തോടെ റേഡിയോ സംപ്രേഷണം ഒക്ടോബര്‍ ഇരുപതിന് ആരംഭിക്കുന്നു.

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഋഷിശങ്കര്‍ രചിച്ച് സാബു ജോസഫ് ഈണം പകര്‍ന്ന് സാബു ജോസഫും അങ്കിതയും പാടിയ മെലഡി ഗാനങ്ങള്‍ ഒക്ടോബര്‍ ഇരുപതിന് രാവിലെ 11.30 മുതല്‍ 12 വരെ ആണ് സംപ്രേഷണം ചെയ്യുന്നത്.
ലൂക്കാന്‍, ലിഫ്ഫിവാലി, മയ്‌നൂത്, സെല്‍ബ്രിഡ്ജ്, പാമെഴ്‌സ്‌ടൌണ്‍ , ലെക്സ്ലിപ്,കോണ്‍ടാല്‍കിന്‍ തുടങ്ങിയ ഏരിയ കവര്‍ ചെയ്യുന്ന റേഡിയോ സംപ്രേഷണം ശ്രവിക്കാന്‍ നിങ്ങളുടെ റേഡിയോ 96.4 ടൂണ്‍ ചെയ്യുകയോ www.liffeysoudfm.ie വിസിറ്റ് ചെയ്യുകയോ ചെയ്താല്‍ മതിയാകും.

Scroll To Top