Friday November 24, 2017
Latest Updates

കേരളാ ഹൌസ് ശിശുദിനാഘോഷത്തോടനുബന്ധിച്ച് പുരസ്‌കാര വിതരണവും 

കേരളാ ഹൌസ് ശിശുദിനാഘോഷത്തോടനുബന്ധിച്ച് പുരസ്‌കാര വിതരണവും 

ഡബ്ലിന്‍: കേരളാഹൗസ് ഒരുക്കുന്ന ശിശുദിനാഘോഷത്തോട് അനുബന്ധിച്ചു വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാന ചടങ്ങും അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.മെഗാ കാര്‍ണിവലില്‍ ആര്‍ട്‌സ്‌കോര്‍ണറുകളില്‍ വിജയികള്‍ക്കും ഓള്‍ അയര്‍ലണ്ട് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കുമുള്ള സമ്മാനദാന ചടങ്ങുകളാണ്അന്നേദിവസം നടത്തപ്പെടുക.നവംബര്‍ പതിനഞ്ചിന് താല കില്‍മന കമ്യുണിറ്റി സെന്ററിലാണ് ശിശുദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. 

ഉച്ചകഴിഞ്ഞ് 2 ന് നെഹ്‌റു തൊപ്പിയും വെള്ള ഉടുപ്പുമണിഞ്ഞ് നൂറുകണക്കിന് കുട്ടികള്‍ പങ്കെടുക്കുന്ന പരേഡ് ശിശുദിനാഘോഷത്തിന്റെ മുഖ്യാകര്‍ഷണമാവും. കുട്ടികള്‍ പരമാവധി വെള്ള വസ്ത്രങ്ങളണിന്ന് പരേഡിന് എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top