Tuesday September 25, 2018
Latest Updates

കേരളാഹൗസ് കായിക മത്സരമേളയില്‍ കുട്ടികള്‍ക്കും മുതുന്നവര്‍ക്കും മിനി മാരത്തോണ്‍ മത്സരവും

കേരളാഹൗസ് കായിക മത്സരമേളയില്‍ കുട്ടികള്‍ക്കും മുതുന്നവര്‍ക്കും മിനി മാരത്തോണ്‍ മത്സരവും

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യക്കാരായ കുട്ടികളുടെയും യുവതിയുവാക്കള്‍ക്കളുടെയും കായികമായ കഴിവുകള്‍ക്ക് പ്രചോദനമേകി , കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി ഏപ്രില്‍ 29-ന് ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തില്‍ കേരളാഹൗസ് കോണ്‍ഫിഡന്റെ ട്രാവല്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കായികമത്സരമേളയില്‍ കുട്ടികള്‍ക്കും മുതുന്നവര്‍ക്കുമായി മിനി മാരത്തോണ്‍ മത്സരവും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

നാലുവയസുള്ള കുട്ടികള്‍ മുതല്‍ എല്ലാവര്‍ക്കും പങ്കെടുക്കുവാന്‍ പറ്റിയ രീതിയിലാണ് കായികമത്സരമേള ചിട്ടപ്പെടുത്തിയിരിക്കുന്നത്.പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേകo പ്രത്യേകo മത്സരങ്ങള്‍ ഉണ്ടായിരിക്കും. കൊച്ചുകുട്ടികളുടെ മത്സരങ്ങള്‍ക്ക് പ്രത്യേകമായ ഇന്‍ഡോര്‍ സ്റ്റേഡിയ0 ഒരുക്കിട്ടുണ്ട്.

കായികപ്രേമികള്‍ക്ക് അതിരുകളില്ലാതെ കുതിക്കുവാന്‍ കേരളഹൗസ് ഒരുക്കുന്ന ഈ കായികമത്സരമേളയില്‍ പങ്കെടുക്കാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടനെ www.keralahouseireland.com/register എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യത് രജിസ്റ്റര്‍ചെയ്യത് കേരളഹൗസ് കായികമത്സരമേള വന്‍ വിജയമാക്കിതീര്‍ക്കുവാന്‍ എല്ലാ കായികപ്രേമികളെയും മോര്‍ടോണ്‍ സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു

Scroll To Top