Monday November 20, 2017
Latest Updates

കേരളത്തില്‍ നിന്നുള്ള സിസ്റ്റേഴ്‌സിന്റെ ആദ്യത്തെ കോണ്‍വെന്റ് അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു

കേരളത്തില്‍ നിന്നുള്ള സിസ്റ്റേഴ്‌സിന്റെ ആദ്യത്തെ കോണ്‍വെന്റ് അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ചു

പോര്‍ട്ട്‌ലീഷ്: കേരളത്തില്‍ നിന്നുള്ള സന്യാസിനികളുടെ ആദ്യത്തെ കോണ്‍വെന്റ് അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഉര്‍സുലൈന്‍ സിസ്റ്റേഴ്‌സ് – UMI. ( സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍) ന്റെ കേരളാ പ്രൊവിന്‍സില്‍ നിന്നുള്ള സന്യാസിനികള്‍ അയര്‍ലണ്ടില്‍ പോര്‍ട്ട്‌ലീഷ് ഇടവകയിലെ കോണ്‍വെന്റില്‍ എത്തിച്ചേര്‍ന്നു.

ഇറ്റലിയിലെ പിച്ചന്‍സില്‍ 1649ല്‍ രൂപം കൊണ്ട അമലോത്ഭവ മാതാവിന്റെ, അമലാ സന്യസിനിസഭയുടെ ഉര്‍സുലൈന്‍( UMI) പ്രൊവിന്‍സ്സാണ് അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

കൗണ്‍സിലര്‍ സിസ്റ്റര്‍ ജോത്സനയുടെയും, അമലാ പ്രൊവിന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വിനയയുടെയും നേതൃത്വത്തില്‍ , കോണ്‍വെന്‍ട് സുപ്പീരിയര്‍ സിസ്റ്റര്‍ സിബിളും, സിസ്റ്റര്‍ ജൂലിയും പോര്‍ട്ട്‌ലീഷ് ഇടവകയില്‍ എത്തിച്ചേര്‍ന്നു. കുടുംബനവീകരണ മേഖലയിലും, ഇടവക പ്രവര്‍ത്തനങ്ങളിലുമുള്ള സജീവപങ്കാളിത്തമായിരിക്കും ആദ്യഘട്ടത്തില്‍ ഉര്‍സുലൈന്‍ സന്യാസിനികള്‍ ലക്ഷ്യമിടുക.

ഇവരോടൊപ്പം സിസ്റ്റര്‍ മരീനയും, സിസ്റ്റര്‍ ജാസ്മിനും സേവനമനുഷ്ടിക്കുന്നു. സിസ്റ്റര്‍ വിനയ, സിസ്റ്റര്‍ മെറീന , സിസ്റ്റര്‍ ജൂലി, എന്നീ മൂന്നു സിസ്റ്റേഴ്സായിരിക്കും തുടര്‍ന്നുള്ള ഉര്‍സുലൈന്‍ മിഷന്‍ പ്രവര്‍തനങ്ങള്‍ക്ക് അയര്‍ലണ്ടിലെ പോര്‍ട്ട്‌ലീഷ് കോണ്‍വെന്റില്‍ ഉണ്ടായിരിക്കുക. യൂറോപ്പില്‍ ഉടനീളം സന്യാസിനികളുടെ ദൈവവിളികള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഉര്‍സുലൈന്‍ സിസ്റ്റേഴ്‌സിന് ഏറെ ചുമതലകള്‍ നിര്‍വഹിക്കാനുണ്ടെന്ന പ്രാദേശിക കത്തോലിക്കാ സഭാധികൃതരുടെ കണ്ടെത്തലാണ് ഇന്ത്യന്‍ സന്യാസിനി സമൂഹത്തിന് അയര്‍ലണ്ടിലേക്ക് വഴി തുറന്നത്.

വോയ്സ് ഓഫ് പീസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബിയുടെ നേതൃത്വത്തില്‍ അയര്‍ലണ്ടിലെത്തിയ സന്യാസിനിമാര്‍ക്ക് സ്വീകരണം നല്‍കി.

റിപ്പോര്‍ട്ട് : ജോമോന്‍ ജോസഫ്, എന്നിസ്.

Scroll To Top