Monday January 16, 2017
Latest Updates

കേരളത്തില്‍ ഇനി സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്കും നികുതി

കേരളത്തില്‍ ഇനി സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്കും നികുതി

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വെള്ളക്കരം ഉള്‍പ്പെടെ വിവിധ നികുതികള്‍ വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നു. ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങുന്നവരില്‍ നിന്ന് വാഹന വിലയുടെ 1 മുതല്‍ 4 ശതമാനം വരെ നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പുതിയ വാഹനം വാങ്ങുമ്പോള്‍ വാറ്റ് 14.5 ശതമാനമാണ്. കൂടാതെ കേന്ദ്ര സര്‍ക്കാരിനുള്ള എക്‌സൈസ് ഡ്യൂട്ടിയും ഈടാക്കുന്നുണ്ട്. എന്നാല്‍ ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ നികുതി ഇല്ല. ഈ മേഖലയില നിന്ന് കൂടി അധിക വരുമാനം കണ്ടെത്താനാകുമോ എന്നാണ് സര്‍ക്കാരും ധനവകുപ്പും ആലോചിക്കുന്നത്. ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ വാറ്റ് ഏര്‍പ്പെടുത്താനാകില്ല.

സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്പ്പനയും നികുതി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു വരുമാനം കണ്ടെത്താനാണ് ആലോചന. സെക്കന്‍ഡ് വാഹനങ്ങള്‍ക്ക് വില കുറച്ച് കാണിക്കുന്ന പ്രവണത ഒഴിവാക്കാന്‍ നികുതി ഈടാക്കുന്ന തുകക്കേ ഇന്‍ഷുറന്‍സും ഏര്‍പ്പെടുത്താന്‍ പറ്റൂവെന്ന നിബന്ധനയും നിലവില്‍ വന്നേക്കും.

Scroll To Top