Monday January 16, 2017
Latest Updates

കേരളത്തില്‍ ഇനി പെരുച്ചാഴി ട്രെയിനുകളും; വ്യത്യസ്ത പരസ്യതന്ത്രവുമായി പെരുച്ചാഴി ടീം

കേരളത്തില്‍ ഇനി പെരുച്ചാഴി ട്രെയിനുകളും; വ്യത്യസ്ത പരസ്യതന്ത്രവുമായി പെരുച്ചാഴി ടീം

കേരളത്തില്‍ ഇനി പെരുച്ചാഴി ട്രെയിനുകളും. ഇത് ആദ്യമായി ഒരു സിനിമയുടെ പ്രമോഷനില്‍ ഇന്ത്യന്‍ റെയില്‍വെയും ഭാഗമാകുന്നു. മോഹന്‍ലാല്‍ നായകനാകുന്ന പെരുച്ചാഴി എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് ട്രെയിനുകള്‍ ഉപയോഗിച്ചിരിക്കുന്നത്. പരശുറാം എക്‌സ്പ്രസും ഏറനാട് എക്‌സ്പ്രസുമാണ് പെരുച്ചാഴി ട്രെയിനുകളാക്കി മാറ്റിയത്.

ട്രെയിന്റെ വശങ്ങളില്‍ ചിത്രത്തിന്റെ വലിയ പരസ്യങ്ങള്‍ പതിച്ചാണ് പെരുച്ചാഴി ട്രെയിന്‍ അണിയിച്ചൊരുക്കിയത്. സാന്ദ്ര തോമസിന്റെയും വിജയ് ബാബുവിന്റെയും നേതൃത്വത്തിലുള്ള െ്രെഫഡേ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബസുകളിലും മറ്റും സിനിമയുടെ പരസ്യം കാണാറുണ്ടെങ്കിലും ഇത് ആദ്യമായാണ് ട്രെയിനില്‍ സിനിമയുടെ പരസ്യം പ്രത്യക്ഷപ്പെടുന്നത്.

സിനിമയുടെ തുടക്കം മുതല്‍ വ്യത്യസ്തമായ പരസ്യ തന്ത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിച്ച അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു പരീക്ഷണം എന്ന നിലയ്ക്കാണ് ട്രെയിനിലെ പരസ്യം തയ്യാറാക്കിയത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ഓടുന്ന ട്രെയിനുകളിലെ പരസ്യത്തിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകരിലേക്ക് സിനിമയുടെ പരസ്യം എത്തിക്കാന്‍ കഴിയുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.

Scroll To Top