Tuesday April 25, 2017
Latest Updates

കേരളത്തിലേക്ക് ടെസ്‌കോ മൊബൈലില്‍ നിന്നും സൗജന്യ കോള്‍ വിളിക്കാന്‍ സൗകര്യം

കേരളത്തിലേക്ക് ടെസ്‌കോ മൊബൈലില്‍ നിന്നും സൗജന്യ കോള്‍ വിളിക്കാന്‍ സൗകര്യം

ഇന്നലെ രാത്രിയാണ് കില്‍ക്കനിയിലെ എന്റെ സുഹൃത്ത് വിളിച്ചത്.എന്തോ സന്തോഷവര്‍ത്തമാനം അറിയിക്കാനുണ്ട് എന്ന് ആ ശബ്ദത്തില്‍ നിന്നും മനസിലായി.

‘ചേട്ടാ…നാല് പേര്‍ക്ക് ഉപകാരപ്പെടുന്ന ഒരു നല്ല കാര്യം പറയട്ടെ..പത്രത്തിലെഴുതാമോ ?ചങ്ങാതിയുടെ ചോദ്യം.

നാല് പേര്‍ക്കല്ല സുഹൃത്തേ..നല്ല കാര്യമാണെങ്കില്‍ അയര്‍ലണ്ടില്‍ മലയാളം വായിക്കാന്‍ അറിയാവുന്നവരെ എല്ലാം അറിയിച്ചേക്കാം .ഞാന്‍ പറഞ്ഞു.
(ഇപ്പോള്‍ ‘ഐറിഷ് മലയാളി’അലക്‌സാ റാങ്കിംഗിലും,ഗൂഗിള്‍ അനലറ്റിക്‌സ് റിപ്പോര്‍ട്ടു പ്രകാരവും അയര്‍ലണ്ടിലെ മലയാള പത്രങ്ങളില്‍   ഒന്നാം സ്ഥാനത്താണെന്ന് ഞാന്‍ സുഹൃത്തിനോട് പറഞ്ഞില്ല.ഇതൊന്നും വിളിച്ചു കൂവി നടക്കേണ്ട കാര്യമല്ലല്ലോ ?)

‘അതേ …നിയമ വിരുദ്ധമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല.നമ്മുടെ ഈ ടെസ്‌കോ ഫോണീന്നെ ,നാട്ടിലേയ്ക്ക് വിളിക്കാന്‍ ഇപ്പൊ ഫ്രീയാന്ന് ചേട്ടനറിയാമോ ?…’

ഫ്രീയോ …ഞാന്‍ ചോദിച്ചു.’ഫേസ് ബുക്കിലെ ഏതോ സംവിധാനം വഴി വിളിക്കാമെന്നു കേട്ടിരുന്നു.പക്ഷെ ഫോണില്‍ നിന്ന് നേരിട്ട് ഫ്രീ കേരളത്തിലേക്ക് വിളിക്കാമോ ?..’നല്ല വാര്‍ത്ത കേട്ട സന്തോഷം മറച്ചു വെച്ച് കൊണ്ട് ഞാന്‍ ചങ്ങാതിയോട് വീണ്ടും ചോദിച്ചു.

‘ചേട്ടാ ,സത്യം ഫ്രീ.’

എന്ന് പറഞ്ഞാല്‍ ..

‘എന്ന് പറഞ്ഞാല്‍ നമ്മളില്‍ കൂടുതല്‍ പേരും ഇപ്പോള്‍ ടെസ്‌കൊയുടെ ഈ 15 യൂറോയുടെ പ്ലാന്‍ അല്ലെ ഉപയോഗിക്കുന്നത്.അത് പ്രകാരം 15 യൂറോയ്ക്ക് ചാര്‍ജു ചെയ്താല്‍ അയര്‍ലണ്ടിലെ കോളുകള്‍ എല്ലാം ഒരു മാസത്തേയ്ക്ക് ഫ്രീയല്ലേ?’……

‘അതെ ..ഞാനും ഇപ്പോള്‍ ആ പ്ലാനിലാനുള്ളത്.ഇവിടുത്തെ കോളുകള്‍ എല്ലാം ഫ്രീയാവുമെന്നു മാത്രമല്ല .ചാര്‍ജു ചെയ്യുന്ന 15 യൂറോയ്ക്ക് നാട്ടിലേയ്ക്ക് വിളിക്കുകയും ചെയ്യാം.’ ഞാന്‍ ചങ്ങാതിയ്ക്ക് ബാക്കി ഭാഗം പൂരിപ്പിച്ചു കൊടുത്തു

‘അതേ ..അതെ…അപ്പൊ ഒരു മാസത്തേയ്ക്ക് ടെസ്‌കോകാര് ചേട്ടന് 10000 മിനുട്ട് ഫ്രീയായി തരില്ലേ ?ആ പതിനായിരം മിനുട്ടില്‍ നിന്നും നമുക്ക് നാട്ടിലേയ്ക്കും ഫ്രീയായി വിളിക്കാം…’

‘കില്‍ക്കനി സന്ദേശത്തിന്റെ’ വിശദ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഞാന്‍ കടലാസും പേനയുമെടുത്തു.

ചേട്ടനാദ്യം ഫോണെടുത്തു 0766225287 എന്ന നമ്പര്‍ ഡയല്‍ ചെയ്യണം.അപ്പോള്‍ ഒരു കിളിമൊഴി കേള്‍ക്കാം ‘പ്ലീസ് എന്റര്‍ യുവര്‍ ഡസ്റ്റിനേഷന്‍ നമ്പര്‍ ‘എന്നാണ് അത്.

എന്നിട്ടോ …

എന്നിട്ട് ചേട്ടന്‍ നാട്ടിലെ നമ്പര്‍ അങ്ങ് ഡയല്‍ ചെയ്‌തോ ..00 ചേര്‍ക്കേണ്ടതില്ല …91 മുതല്‍ മതി.അത് കഴിഞ്ഞ് ആ ഹാഷ് ബട്ടണ്‍ അങ്ങ് ഞെക്കണം പിന്നെ… നമ്പര്‍ അടിക്കുമ്പോള്‍ റ്റൈം ഗാപ് വരരുത് കേട്ടോ.,…കഴിഞ്ഞു പണി…’

സത്യം ..ഇതിന് കാശേ കൊടുക്കേണ്ടേ …മൊബൈലിലേയ്ക്ക് ആ മൂന്നു സെന്റ് .?

വേണ്ട ചേട്ടാ ,,,

അല്ല ചങ്ങാതി ഇത് വല്ല കുടുക്കുമാണോ ..പണി കിട്ടുമോ ?(എല്ലാ മലയാളികളും ഉന്നയിക്കുന്ന ആദ്യത്തെ സംശയം ഞാന്‍ ചങ്ങാതിയോട് ചോദിച്ചു )

ചേട്ടന്‍ നോക്കിട്ട് വിളിക്ക് ..ടെസ്‌കൊയുടെ കോള്‍ ലിസ്റ്റ് ഹിസ്റ്ററിയില്‍ ഈ ലോക്കല്‍ നമ്പര്‍ വരുന്നുണ്ട്.എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ അവര് അനുവദിക്കുമോ ചേട്ടാ..’രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയേ ഈ സര്‍വീസ് ഉള്ളു കേട്ടോ …

കൊള്ളാമല്ലോ ഈ ടെസ്‌കോ എന്നോര്‍ത്തു ഞാന്‍ മൊബൈല്‍ എടുത്തു വിളിച്ചു നോക്കി.

ചങ്ങാതി പറഞ്ഞതൊക്കെ സത്യം…പണ്ട് വോഡോഫോണ്‍ നമ്മള്‍ പാവം മലയാളികളുടെ ഒത്തിരി കാശു കൊണ്ടുപോയതല്ലേ ?ഇപ്പോഴിതാ രക്ഷകനായി ടെസ്‌കോ…കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നല്ലേ ?

വിളി രാജാ …വിളി …ഇഷ്ട്ടം പോലെ വിളി …

 

-റെജി സി ജേക്കബ് 

(മറ്റുള്ളവര്‍ക്ക് പ്രയോജനകരമായ അറിവുകള്‍ പങ്കുവെയ്ക്കാന്‍ തയ്യാറുള്ളവര്‍ infoirishmalayali@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.)

Scroll To Top