Tuesday February 28, 2017
Latest Updates

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി പുകയുകയാണെന്ന് ഹൈക്കമാന്‍ഡ്

കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി പുകയുകയാണെന്ന് ഹൈക്കമാന്‍ഡ്

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാണെന്ന് അവസാനം ഹൈക്കമാന്‍ഡും സമ്മതിക്കുന്നു. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സംസ്ഥാന കോണ്‍ഗ്രസില്‍ താഴേത്തട്ടില്‍ വരെ ഗ്രൂപ്പ് പോര് രൂക്ഷമാണ്. പരസ്യപ്രസ്താവന പാടില്ലെ നിര്‍ദേശം ആരും പാലിക്കുന്നില്ല. പാര്‍ട്ടിക്കു സര്‍ക്കാരിനെയും സര്‍ക്കാരിനു പാര്‍ട്ടിയെയും വിശ്വാസമില്ല. സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടിയുടെ പിന്തുണയില്ല. ഇതാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നത്. ഇങ്ങനെ പോയാല്‍ പാര്‍ട്ടി വലിയ തിരിച്ചടി നേരിടും. സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം ഇപ്പോള്‍ കോണ്‍ഗ്രസിന് എതിരാണ്. ഇതു പാര്‍ട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സാധ്യതകളെ മോശമായി ബാധിക്കും. മിതഭാഷിയായ തെന്നല ബാലകൃഷ്ണപിള്ള പോലും പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനസമിതിയോഗത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പാര്‍ട്ടി പുനസംഘടന ഗ്രൂപ്പ് വീതം വെയ്പാകുന്നുവെന്ന് നേതാക്കളുടെ പരാതിയും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗ്രൂപ്പ് പോര് ജില്ലാ തലങ്ങളിലേക്കു വ്യാപിക്കുന്നതായും മുകുള്‍ വാസ്‌നിക് തയാറാക്കിയ അവലോകന റിപ്പോര്‍ട്ടില്‍ പറയുുണ്ട്. പ്രശ്‌നപരിഹാരം ഉടന്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട് കൈമാറും. കേരളത്തില്‍ വിവിധ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം റിപ്പോര്‍ട്ട് തയാറാക്കിയത്.

കഴിഞ്ഞ 17,18 തീയതികളില്‍ സംസ്ഥാനത്തെത്തിയ മുകുള്‍ വാസ്‌നിക്ക് സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനസമിതിയോഗത്തിലും തെക്കന്‍ കേരളത്തിലെ വിവിധജില്ലകളിലെ യോഗങ്ങളിലും പങ്കെടുത്തിരുന്നു.

Scroll To Top