Friday June 22, 2018
Latest Updates

കേരളത്തിലെ ഓഖി ചുഴലിക്കാറ്റില്‍ സര്‍വ്വവും നഷ്ടമായവര്‍ക്ക് കൈത്താങ്ങായി അയര്‍ലണ്ടിലെ ക്രാന്തിയും രംഗത്ത് 

കേരളത്തിലെ ഓഖി ചുഴലിക്കാറ്റില്‍ സര്‍വ്വവും നഷ്ടമായവര്‍ക്ക് കൈത്താങ്ങായി അയര്‍ലണ്ടിലെ ക്രാന്തിയും രംഗത്ത് 

ഡബ്ലിന്‍:കേരളത്തില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റില്‍ ജീവിതോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായി അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ ക്രാന്തിയും രംഗത്തെത്തുന്നു.

സമാനതകള്‍ ഇല്ലാത്ത ദുരന്തം ആയിരുന്നു കേരളം അഭിമുഖീകരിച്ചത്. കേട്ട് കേള്‍വി പോലും ഇല്ലാത്ത തരത്തില്‍ ഉള്ള ഭീകരതയോടെ ആണ് ഓഖി ചുഴലിക്കാറ്റ് കേരളത്തില്‍ നാശം വിതച്ചത്. നിരവധി പേര് മരണപെട്ടു. നിരവധി കുടുംബങ്ങള്‍ അനാഥമായി. നൂറു കണക്കിന് ആളുകള്‍ പരിക്ക് പറ്റി ചികില്‍സയില്‍ ആണ്. അവരില്‍ പലര്‍ക്കും ഇനി പണിക്കു പോകാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ്. പലരുടെയും വീട് കാട്ടു കൊണ്ട് പോയി. ഉപജീവന മാര്‍ഗം ആയ വള്ളവും വലയും നഷ്ടപ്പെട്ടവര്‍ ധാരാളം. പഠിപ്പു മുടങ്ങിയവര്‍,ആശ്രയം നഷ്ട്ടപെട്ടവര്‍ ധാരാളം. അവരെ സഹായിക്കാനുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ലോകമെമ്പാടും ഉള്ള മലയാളി സമൂഹത്തോടുള്ള ആഹ്വാനത്തില്‍ പങ്ക് ചേരാനാണ് ക്രാന്തിയും തീരുമാനിച്ചിരിക്കുന്നത്.

ഓഖി ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ താത്പര്യം ഉള്ളവരില്‍ നിന്നും പണം സമാഹരിച്ചു മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.നിലവില്‍ മരണപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഇരുപത് ലക്ഷം രൂപ ഉള്‍പ്പെടെ ഉള്ള സഹായം കൂടാതെ ഭാവിയില്‍ ഇവര്‍ക്ക് വേണ്ട തുടര്‍ സഹായത്തിനു വേണ്ടി ഉള്ള മുഖ്യമന്ത്രിയുടെ ആവശ്യത്തോട് ലോകമെബാടും ഉള്ള മലയാളികള്‍ ആവേശം പൂര്‍വ്വം ആണ് സഹകരിക്കുന്നത്.

വിവിധ രാഷ്ട്രീയ കക്ഷികള്‍ ഉള്‍പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ മൂന്നു ദിവസത്തെ വരുമാനം സംഭാവന ചെയ്യാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഈ തീരുമാനത്തിന്റെ ഭാഗം ആയി കെ എസ് ഇ ബി യില്‍ ജോലി ചെയ്യുന്ന ഭരണ പ്രതിപക്ഷ ഭേദം കൂടാതെ വിവിധ യൂണിയനുകളില്‍ ഉള്ള ജീവനക്കാര്‍ ആറു കോടി രൂപ ആദ്യ ഗഡു ആയി നല്‍കി കഴിഞ്ഞു.

തുക എത്ര ചെറുതായാലും വലുതായാലും താത്പര്യം ഉള്ളവരില്‍ നിന്ന് സംഭാവന സ്വീകരിച്ചു കൈമാറാന്‍ ആണ് ക്രാന്തിയും ഉദ്ദേശിക്കുന്നത്. ഈ സംഭാവന സമാഹരണം കോ ഓര്‍ഡിനേറ്റു ചെയ്യാന്‍ ആയി

Binu -087 670 7857
Raju George (Cork)-+353 87 944 9893
Manoj D Mannath -+353 89 951 5795
Aneesh Jhon (waterford)-+353 87 751 1224

എന്നിവരെ ആണ് ചുമത്തപ്പെടുത്തിയിട്ടുണ്ട്.താത്പര്യം ഉള്ളവര്‍ ക്രാന്തിയുടെ ഭാരവാഹികളുമായി ബന്ധപെടണമെന്നു സംഘടന പത്രക്കുറിപ്പില്‍ അറിയിച്ചു.

Scroll To Top