Tuesday January 17, 2017
Latest Updates

കേരളത്തിന് ബിജെപിയോടുള്ള അയിത്തം മാറാതെ എന്തിനു മന്ത്രിസ്ഥാനം നല്‍കണമെന്ന് രാജഗോപാല്‍

കേരളത്തിന് ബിജെപിയോടുള്ള അയിത്തം മാറാതെ എന്തിനു മന്ത്രിസ്ഥാനം നല്‍കണമെന്ന് രാജഗോപാല്‍

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന നരേന്ദ്ര മോഡി മന്ത്രിസഭയില്‍ കേരളത്തിന്റെ പ്രതിനിധി ഉണ്ടാകില്ലെന്ന് ബിജെപി നേതാവ് ഓ രാജഗോപാല്‍. കേരളം അയിത്തം കല്‍പ്പിച്ചിരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അങ്ങനെ കേരള ജനത അയിത്തം കല്‍പ്പിച്ചിരിക്കുന്ന ഒരു പാര്‍ട്ടി എന്തിനു കേരളത്തിനു മന്ത്രിസ്ഥാനം നല്കണമെന്നു രാജഗോപാല്‍ ചോദിച്ചു.

മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കാത്തത് നിര്‍ഭാഗ്യകരമെന്നും കേരളത്തിന് പാര്‍ട്ടിയോടുള്ള മനസ്ഥിതിയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും രാജഗോപാല്‍ വ്യക്തമാക്കി. നേരത്തെ നിശ്ചിച്ചയിച്ച ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മോഡിയെ അറിയിച്ചിരുന്നു.

അതേസമയം സിപിഎം എംപിമാര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. മുതിര്‍ന്ന നേതാവ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലാണ് സിപിഎം എംപിമാര്‍ പങ്കെടുക്കുക. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Scroll To Top