Sunday December 17, 2017
Latest Updates

കേരളത്തിന്റെ നാടന്‍ കൊഴുവയ്ക്കും നെയ്മീനും കിളിമീനും വിളമീനും അയര്‍ലണ്ടിലും വന്‍ ഡിമാന്‍ഡ് 

കേരളത്തിന്റെ നാടന്‍ കൊഴുവയ്ക്കും നെയ്മീനും കിളിമീനും വിളമീനും അയര്‍ലണ്ടിലും വന്‍ ഡിമാന്‍ഡ് 

ഡബ്ലിന്‍ : വളര്‍ത്തുമല്‍സ്യങ്ങളായ സീബാസും സീബ്രിയും സാല്‍മണും കഴിച്ചുമടുത്ത ഐറീഷ് മലയാളികളുടെ തീന്‍ മേശയിലേക്ക് ആദ്യമായി കടല്‍ കടന്ന് വിരുന്നെത്തിയ കേരളത്തില്‍ നിന്നുള്ള നാടന്‍ മല്‍സ്യങ്ങളെ മലയാളി സമൂഹം സന്തോഷപൂര്‍വം  സ്വീകരിച്ചതായി വ്യാപാരികള്‍.

ആദ്യ വില്‍പ്പനയില്‍ എത്തിച്ച മത്സ്യ ഇനങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റു   തീര്‍ന്നതിന്റെ ഉത്സാഹത്തില്‍ ഈ ആഴ്ച മുതല്‍ സ്ഥിരമായി നല്ല നാടന്‍ കൊഴുവയും നെയ്മീനും കിളിമീനും വിളമീനും എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിതരണക്കാര്‍.വളര്‍ത്തുമല്‍സ്യങ്ങളേക്കാള്‍ പോഷക സമൃദ്ധമായ കടല്‍ മല്‍സ്യങ്ങള്‍ ഏറ്റവും ഫ്രഷ്നസ്സോടെ ലഭ്യമാക്കിയിട്ടുണ്ടെന്ന് വിതരണക്കാരായ ടോപിന്‍ ടൗണ്‍ അറിയിച്ചുഡെയ്ലി ഡിലൈറ്റ് അടക്കമുള്ള വിവിധ ബ്രാന്റുകളുടെ അയര്‍ലണ്ടിലെ മൊത്ത വിതരണക്കാര്‍ കൂടിയാണ് ടോപിന്‍ ടൗണ്‍.

എയര്‍പോര്‍ട്ടിലെ ഹെല്‍ത്ത് -മൃഗസംരക്ഷണ വിഭാഗത്തിന്റെ എല്ലാ വിധ പരിശോധനകളിലും ഗുണമേന്മ ഉറപ്പുവരുത്തിയാണ് ഇവ വിതരണത്തിന് സജ്ജമാക്കിയിട്ടുള്ളത്.വിമാനമാര്‍ഗം കൊണ്ടുവരുന്നതിനാല്‍ പരിമിതമായ സ്റ്റോക്കാണ് കടകളില്‍ എത്തിയിട്ടുള്ളത്. അതിനാല്‍ ഓര്‍ഡറുകള്‍ മലയാളി ഷോപ്പുകളില്‍ നേരത്തെ തന്നെ ബുക്ക് ചെയത് ഉറപ്പാക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വിതരണക്കാര്‍ അറിയിച്ചു.

Scroll To Top