Friday January 20, 2017
Latest Updates

കേരളം കുട്ടിക്കടത്ത് കേന്ദ്രമെന്ന് നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി

കേരളം കുട്ടിക്കടത്ത് കേന്ദ്രമെന്ന് നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി

ന്യൂഡല്‍ഹി: കേരളം കുട്ടിക്കടത്ത് കേന്ദ്രമെന്ന് നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. മുന്‍പ് സാമ്പത്തിക വ്യത്യാസമില്ലാതെ കുട്ടികളെ പഠിപ്പിക്കുന്ന സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍ ഇപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടിക്കടത്ത് വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിക്കടത്ത് തടയാന്‍ കേരളം കര്‍ശന നടപടികള്‍ സ്വീകരിക്കണം. കേരളത്തിലെ കുട്ടിക്കടത്ത് കേസുകളില്‍ തന്റെ സംഘടന ബച്പന്‍ ബച്ചാവോ ആന്ദോളന്‍ സുപ്രീം കോടതിയില്‍ കക്ഷി ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കേരള മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൈലാഷ് സത്യാര്‍ത്ഥി. കുട്ടികളെ ബാലവേലയില്‍ നിന്ന് രക്ഷിക്കുന്നതിനിടെ തനിക്ക് സര്‍ക്കാരില്‍ നിന്നും പോലീസില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും താന്‍ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തക മലാസ യൂസഫ്‌സായിയുമായാണ് സത്യാര്‍ത്ഥി നോബല്‍ സമ്മാനം പങ്കിട്ടത്.

Scroll To Top