Tuesday February 28, 2017
Latest Updates

കേരളം അനുഗ്രഹിക്കപ്പെട്ട നാടെന്ന് മാര്‍പാപ്പ; ഇന്ത്യന്‍ സമൂഹത്തെ ആശിര്‍വദിച്ചു

കേരളം അനുഗ്രഹിക്കപ്പെട്ട നാടെന്ന് മാര്‍പാപ്പ; ഇന്ത്യന്‍ സമൂഹത്തെ ആശിര്‍വദിച്ചു

വത്തിക്കാന്‍ സിറ്റി: കേരളം അനുഗ്രഹിക്കപ്പെട്ടവരുടെ നാടെന്ന് മാര്‍പാപ്പ. ഇന്ത്യയിലെ സഭ ഇതേ രീതിയില്‍ മുന്നോട്ട് പോകണമെന്നും മാപാപ്പ ആവശ്യപ്പെട്ടു. വിശുദ്ധ പദവി പ്രഖ്യാപനത്തോട് അനുബന്ധിച്ച് ഇന്ന് നടന്ന കൃതജ്ഞത ബലിയില്‍ ഇന്ത്യന്‍ സമൂഹത്തെ ആശിര്‍വദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എവുപ്രാസ്യമ്മയെ പ്പോലെയുള്ള കന്യാസ്ത്രീകള്‍ ഇനിയും കേരളത്തില്‍ നിന്ന് ഉണ്ടാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

രണ്ട് വിശുദ്ധരെ സഭയ്ക്ക് നല്‍കിയ കേരളസഭയ്ക്ക് ദൈവം പ്രത്യേക ശക്തി നല്‍കിയിട്ടുണ്ട്. ഈ ശക്തിയില്‍ മുന്നോട്ടുപോകാന്‍ കഴിയണം. കര്‍ദ്ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും ബസേലിയോസ് മാര്‍ ക്ലിമ്മീസ് കതോലിക്കാ ബാവയെയും മാര്‍പാപ്പ പ്രത്യേകം അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. ബസേലിയോസ് മാര്‍ ക്ലിമ്മീസ് കതോലിക്കാ ബാവ ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാളാണെന്നത് സന്തോഷകരമാണെന്ന് മാര്‍പാപ്പ പറഞ്ഞു.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്നിയ നന്ദി പ്രകാശന ബലിക്ക് മുന്നോടിയായാണ് മാര്‍പാപ്പ ഇന്ത്യന്‍ സമൂഹത്തെ കാണാനെത്തിയത്. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് നന്ദി പ്രകാശന ബലി നടന്നത്. ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും കുടുംബാംഗങ്ങള്‍ക്കും മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ചയും അനുവദിച്ചിരുന്നു.

Scroll To Top