Wednesday August 23, 2017
Latest Updates

കേജരിവാളിന് അണ്ണാ ഹസാരെയുടെ അഭിനന്ദനം 

കേജരിവാളിന് അണ്ണാ ഹസാരെയുടെ അഭിനന്ദനം 

റലേഗന്‍ സിദ്ധി: ആംആദ്മി നേതാവ് അരവിന്ദ് കേജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായതിനെ അഭിനന്ദിച്ച് അഴിമതി വിരുദ്ധ പ്രവര്‍ത്തകന്‍ അന്നാ ഹസാരെ. തങ്ങളുടെ പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയായതില്‍ വളരെ അഭിമാനം തോന്നുന്നുവെന്ന് ഹസാരെ പറഞ്ഞു. ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോഴും കെജ്‌രിവാളിനെ താന്‍ അഭിനന്ദിച്ചിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റ അദ്ദേഹത്തെ വീണ്ടും അഭിന്ദിക്കുകയാണെന്നും ഹസാരെ സൂചിപ്പിച്ചു.

ലോക്പാല്‍ സമരങ്ങളില്‍ ഒന്നിച്ചു നിന്നവരാണ് ഹസാരെയും കെജ്‌രിവാളും. നയപരമായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുവരും പിന്നീട് രണ്ട് ചേരിയിലാവുകയായിരുന്നു.

ഇതിനിടെ, ഡല്‍ഹിയില്‍ സത്യപ്രതിജ്ഞ ചെയ്ത അരവിന്ദ് കേജരിവാള്‍ പ്രത്യേകമായി ഒരു വകുപ്പും ഏറ്റെടുക്കില്ലെന്നുംഎല്ലാ വകുപ്പുകളുടെയും മേല്‍നോട്ട ചുമതല മാത്രമായിരിക്കും വഹിക്കുകയെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി

Scroll To Top