Tuesday February 21, 2017
Latest Updates

കെ എം മാണിയുടെ മാന്ത്രിക സ്പര്‍ശം വീണ്ടും;സമസ്ത മേഖലകളിലും ആനുകൂല്യങ്ങളുടെ പെരുമഴ ,കര്‍ഷകര്‍ക്ക് ആശ്വാസം

കെ എം മാണിയുടെ മാന്ത്രിക സ്പര്‍ശം വീണ്ടും;സമസ്ത മേഖലകളിലും ആനുകൂല്യങ്ങളുടെ പെരുമഴ ,കര്‍ഷകര്‍ക്ക് ആശ്വാസം

തിരുവനന്തപുരം :ഇന്ന് കെ എം മാണിയുടെ ദിവസമാണ് കേരളത്തില്‍. തന്റെ പന്ത്രണ്ടാമത്തെ ബജറ്റ് കേരള ജനതയക്ക് വേണ്ടി അവതരിപ്പിച്ചപ്പോള്‍ പതിവ് പോലെ കെ എം മാണി പ്രഥമ സ്ഥാനം നല്‍കിയത് കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും തന്നെ.കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കും,90 ശതമാനം സര്‍ക്കാര്‍ പ്രീമിയത്തോടെയായിരിക്കും ഇന്‍ഷൂറന്‍സ് പദ്ധതി, 25 വിളകളെ ഇന്‍ഷൂറന്‍സ് പദ്ധതിയിലുള്‍പ്പെടുത്തും.,രണ്ട് ഹെക്ടറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സും നടപ്പാക്കും,ചെറുകിട കര്‍ഷക കുടുംബത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കും തുടങ്ങി ഒട്ടേറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ധനകാര്യ മന്ത്രി നടത്തി.

'കലക്കി ...മാണി സാറേ കലക്കി ..!'

‘കലക്കി …മാണി സാറേ കലക്കി ..!’

മാണിയുടെ മാന്ത്രിക സ്പര്‍ശത്താല്‍ കര്‍ഷകര്‍ മാത്രമല്ല,കേരളത്തിലെ സര്‍വ ജന മേഖലകളും സന്തുഷ്ട്ടരാവുന്ന കാഴ്ച്ചയാണ് കേരളം ഇന്ന് കണ്ടത്.
കാര്‍ഷിക കട ബാധ്യതകളോടെ ഗൃഹനാഥന്‍ മരണപെട്ടാല്‍, സര്‍ക്കാര്‍ ആ കടം ഏറ്റെടുക്കും എന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.

ഇനി കേരളത്തിലെ കുട്ടികളുടെ ചികിത്സ സൗജന്യമാക്കും എന്ന നിര്‍ദേശം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു .ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂട്ടാനുള്ള പ്രഖ്യാപനം കെ എം മാണിയെ വീണ്ടും ജനപ്രിയനാക്കുന്നു .
പ്രവാസികള്‍ക്കായും അല്‍പ്പം ആശ്വാസങ്ങള്‍ മാാറ്റിവെക്കാന്‍ മാണി മറന്നില്ല.
തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്നതിന് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് രണ്ടു കോടി പ്രവാസി ഡേറ്റ ബാങ്ക് രൂപീകരിക്കാന്‍ 50 ലക്ഷം മറ്റ് ക്ഷേമപ്രവര്‍ത്തികള്‍ക്ക് 25 ലക്ഷം

പ്രധാന പ്രഖ്യാപനങ്ങള്‍

* മില്‍മ മാതൃകയില്‍ കര്‍ഷക സംഘങ്ങള്‍

* കര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

* ബി.പി.എല്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ലാപ്‌ടോപ്പ്

* മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്‌സിഡി

* സംരംഭം തുടങ്ങിയാല്‍ കോളജ് വിദ്യര്‍ത്ഥിനികള്‍ക്ക് അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക്

* അര്‍ബുദ രോഗ നിവാരണത്തിന് ജില്ല തോറും പ്രത്യേക മെഡിക്കല്‍ സംഘം

* മത്സ്യ മാര്‍ക്കറ്റുകള്‍ നിര്‍മ്മിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട്

* ഹൈടെക് കൃഷിക്ക് അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ

* സാമൂഹിക ക്ഷേമ മേഖലക്ക് ബജറ്റിന്റെ 31 % തുക

* കൊച്ചിയില്‍ ഗ്ലോബല്‍ അഗ്രി ക്ലിനിക്ക്

* കാസര്‍കോട് അടക്ക കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ്

* കൃത്യമായി വായ്പ തിരിച്ചടക്കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പലിശ രഹിത വായ്പ

* ജില്ലാ തലത്തില്‍ മികച്ച കര്‍ഷകര്‍ക്ക് വേള്‍ഡ് ടൂര്‍

* കെ.എസ്.ആര്‍.ടി.സിക്ക് 150 കോടി രൂപ സഹായം

* അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

* തിരുവനന്തപുരം ടെക്‌നോ പാര്‍ക്ക് വികസനത്തിന് 134 കോടി

* കാഞ്ഞിരപ്പള്ളിയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍

* ഗ്രാമീണ മേഖലയില്‍ 1000 കിലോമീറ്റര്‍ പുതിയ റോഡ്

* അഞ്ച് നഗരങ്ങളില്‍ രാത്രികാല വാസകേന്ദ്രങ്ങള്‍ തുറക്കും

വില കുറയും

മൈദ
ഗോതമ്പുപൊടി
ഉഴുന്നുപൊടി
തവിടെണ്ണ
മധുരപലഹാരങ്ങള്‍
എല്‍.ഇ.ഡി ലാംപുകള്‍
പാചകവാതകം

വില കൂടും

വിദേശ മദ്യം
മിഠായി
ഇന്‍വെര്‍ട്ടര്‍
ബ്രാന്‍ഡഡ് ഭക്ഷണസാധനങ്ങള്‍
ഭക്ഷ്യ എണ്ണ
ആഢംബര ബൈക്കുകള്‍, കാറുകള്‍
ടാക്‌സി ചാര്‍ജ്
അലുമിനിയം പാനല്‍
തുണിത്തരങ്ങള്‍

Scroll To Top