Thursday April 27, 2017
Latest Updates

കെസി വേണുഗോപാല്‍-ഗണേഷ്-സരിത ബന്ധം ശരിവച്ച് ടീം സോളാറിന്റെ മുന്‍ ജനറല്‍ മാനേജര്‍

കെസി വേണുഗോപാല്‍-ഗണേഷ്-സരിത ബന്ധം ശരിവച്ച് ടീം സോളാറിന്റെ മുന്‍ ജനറല്‍ മാനേജര്‍

ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്ക് കേന്ദ്രമന്ത്രി കേസി വേണുഗോപാലുമായി അടുത്ത ബന്ധമെന്ന് ടീം സോളാര്‍ മുന്‍ ജനറല്‍ മാനേജര്‍ രാജശേഖരന്‍. സരിതയുടെ ഉറ്റസുഹൃത്താണ് മന്ത്രി കേസി വേണുഗോപാലെന്ന് രാജശേഖരന്‍ വെളിപ്പെടുത്തി. നേരത്തെ കെസി വേണുഗോപാലിന് സരിതയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഷാനിമോള്‍ ഉസ്മാനെ കെ പി സി സി താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഷാനിമോളുടെ ആരോപണം ശരിവയ്ക്കുന്നതാണ് രാജശേഖരന്റെ വെളിപ്പെടുത്തല്‍.

വേണുഗോപാലിനെ കൂടാതെ കെബി ഗണേഷ് കുമാറുമായും സരിതയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് രാജശേഖരന്‍ വെളിപ്പെടുത്തി.  ഗണേഷുമായി സരിതക്ക് കുടുംബാഗത്തെപ്പോലുള്ള ബന്ധമാണ് ഉള്ളതെന്നും രാജശേഖരന്‍ പറഞ്ഞു. ഉന്നതരില്‍ നിന്നുള്ള ഭീഷണി മൂലമാണ് സരിത പലരുടെയും പേര് വെളിപ്പെടുത്താത്തതെന്നും രാജശേഖരന്‍ പറഞ്ഞു. ടീം സോളാറിന്റെ തുടക്കം മുതല്‍ ഒന്നരവര്‍ഷത്തോളം കൊച്ചിയിലെ ജിഎമ്മായിരുന്നു തിരുവനന്തപുരം സ്വദേശിയായ രാജശേഖരന്‍.

തുടര്‍ന്ന് കമ്പനിയിലെ തട്ടിപ്പ് വ്യക്തമായതോടെ ടീം സോളാറിലെ ജോലി ഉപേക്ഷിച്ച് ദുബായിലേക്ക് പോകുകയായിരുന്നു. അര്‍ദ്ധരാത്രിക്ക് ശേഷമുള്ള സമയത്താണ് സരിതയും ബിജുവും ഇടപാടുകാരെ കാണാന്‍ പോയിരുന്നതെന്നും തങ്ങള്‍ക്ക് വഴങ്ങാത്ത ഇടപാടുകാരെ ബിജു മര്‍ദ്ദിക്കുമായിരുന്നെന്നും രാജശേഖരന്‍ പറഞ്ഞു.

Scroll To Top