Saturday October 20, 2018
Latest Updates

കെറി ഹോസ്പിറ്റലിലെ സ്‌കാനിംഗില്‍ തെറ്റായ രോഗനിര്‍ണ്ണയം:കാന്‍സര്‍ രോഗികളുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ പരിഭ്രാന്തിയില്‍ 

കെറി ഹോസ്പിറ്റലിലെ സ്‌കാനിംഗില്‍ തെറ്റായ രോഗനിര്‍ണ്ണയം:കാന്‍സര്‍ രോഗികളുള്‍പ്പെടെ ആയിരക്കണക്കിന് പേര്‍ പരിഭ്രാന്തിയില്‍ 

ട്രേലി :കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളില്‍ എംആര്‍ഐ സ്‌കാനിംഗിന് വിധേയരായ ആയിരക്കണക്കിന് രോഗികള്‍ക്ക് തെറ്റായ രോഗ നിര്‍ണ്ണയം നടത്തിയതായുള്ള വാര്‍ത്തകള്‍ മേഖലയില്‍ പരിഭ്രാന്തിയുയര്‍ത്തി.

46000 രോഗികളുടെ സ്‌കാനിംഗിലാണ് തെറ്റ് പറ്റിയിട്ടുള്ളതായി സംശയിക്കപ്പെടുന്നത്.ഇതില്‍ ഉള്‍പ്പെട്ട ഏതാനം പേരെ പുനഃ:പരിശോധനക്ക് വിധേയരാക്കിയപ്പോള്‍ അതില്‍ ഏഴു പേര്‍ക്കും തെറ്റായ രോഗ നിര്‍ണയമാണ് നടത്തിയിരിക്കുന്നതെന്ന് വിദഗ്ധ സംഘം കണ്ടെത്തി.

കാന്‍സര്‍ ബാധിച്ചവരെ പോലും,സ്‌കാനിംഗിനെ തുടര്‍ന്ന് ,രോഗമില്ലെന്ന് പറഞ്ഞു തിരികെ വിട്ടിരുന്നു.ഇവരില്‍ ചിലര്‍ ഗുരുതരാവസ്ഥയില്‍ തുടര്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.തുടര്‍ന്ന് ആയിരക്കണക്കിന് സകാനിംഗ് രേഖകള്‍ പുനഃപരിശോധിക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

അഞ്ചു ശതമാനം റിപ്പോര്‍ട്ടുകളില്‍ വരെ പൊരുത്തക്കേടുകള്‍ വരാമെങ്കിലും ഇത്രയധികം തെറ്റുകള്‍ വരുത്തുന്നത് അപൂര്‍വ്വമാണെന്ന് പറയപ്പെടുന്നു.

Scroll To Top