Thursday September 21, 2017
Latest Updates

കെറി ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം ഇന്ന് ട്രേലിയില്‍ 

കെറി ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷം  ഇന്ന് ട്രേലിയില്‍ 

ട്രേലി:കെറി ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ട്രേലിയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികള്‍  ഇന്ന് ( ഞായറാ ഴ്ച്ച )തിരുവോണം ആഘോഷിക്കും.ഓണാഘോഷത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 

കെറി ഡിസ്ട്രിക്റ്റ് ലീഗ് ഹാളില്‍ രാവിലെ 11 മണിയ്ക്ക് പൊന്നോണ ദിനപരിപാടികള്‍ക്ക് തുടക്കമാവും.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടിയുള്ള വിവിധ കലാ കായിക മത്സരങ്ങളും ഗെയിംസുകളും ഓണസദ്യയും കെറിയിലെ ഓണാഘോഷത്തെ വര്‍ണ്ണാഭമാക്കും.

ഇത്തവണ വനിതകള്‍ക്കായി പ്രത്യേക വടംവലി ,മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.ഏറ്റവും ഭംഗിയായി കേരളീയ കേരളീയ വേഷം ധരിച്ചു വരുന്നവര്‍ക്ക് സമ്മാനവും നല്‍കപ്പെടും.


കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 

ആന്‍ഡ്രൂസ് ജോസഫ് : 08 9 464 41 46 

Scroll To Top