Wednesday September 26, 2018
Latest Updates

കെറി ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ നാളെ ട്രേലിയില്‍ 

കെറി ഇന്ത്യന്‍ അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ നാളെ ട്രേലിയില്‍ 

ട്രേലി:കെറി ഇന്ത്യന്‍ അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 29 വെള്ളിയാഴ്ച (നാളെ) നടത്തപ്പെടും. കെറി ഡിസ്ട്രിക് ലീഗ് ഹാളില്‍ വച്ച് നാളെ ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടികള്‍ പ്രസിഡണ്ട് സി ആര്‍ പ്രവീണ്‍ ഉത്ഘാടനം ചെയ്യും. കുട്ടികളുടെ നിരവധി കലാപരിപാടികള്‍ക്കൊപ്പം അയര്‍ലണ്ടിലെ പ്രമുഖ ഗാനമേള ട്രൂപ് ആയ സോള്‍ ബീറ്റ്സിന്റെ ഗാനമേളയും ആഘോഷ പരിപാടികളെ ഗംഭീരമാക്കും.

മില്‍ടൗണ്‍ ,കെന്‍മയര്‍ ,ലിസ്റ്റോള്‍,കില്ലാര്‍ണി ,ട്രേലി,വാട്ടര്‍വില്ലി എന്നീ മേഖലകളില്‍ നിന്നുള്ള മലയാളി കുടുംബങ്ങള്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തും.

കെറി ഇന്ത്യന്‍ അസോസിയേഷന്റെ പത്താമത് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ പൂര്‍വാധികം ഭംഗിയാക്കാനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് കരോള്‍ സംഘം ട്രേലി കില്ലാര്‍ണി കെറി മേഖലയിലെ ഭവനങ്ങളില്‍ ക്രിസ്മസ് സന്ദേശം എത്തിച്ചു.

Scroll To Top