Friday January 20, 2017
Latest Updates

കെയര്‍ ഹോമില്‍ നിന്ന് അന്തേവാസികളെ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതായി റിപ്പോര്‍ട്ട്

കെയര്‍ ഹോമില്‍ നിന്ന് അന്തേവാസികളെ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഡബ്ലിനില്‍ ബുദ്ധി മാന്ദ്യമുള്ളവരെ പരിചരിക്കുന്ന കെയര്‍ ഹോമില്‍ നിന്ന് അന്തേവാസികളെ വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഹിക്വ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.പില്‍ഗ്രിം ഹൌസ് കമ്മ്യൂണിറ്റി നടത്തുന്ന കെയര്‍ ഹോമില്‍ നിന്നാണ് അന്തേവാസികളെ പുറത്തേക്ക് അയയ്ക്കുന്നത്.ബെല്‍ജിയം,പോളണ്ട്,ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് അന്തേവാസികളെ അയയ്ക്കുന്നത്. 

കഴിഞ്ഞ മാസമാണ് ഹിക്വ ഈ കെയര്‍ ഹോമില്‍ പരിശോധന നടത്തിയത്. അതേസമയം അന്തേവാസികളെ പുറത്തേക്ക് അയയ്ക്കുന്നത് സംബന്ധിച്ച രേഖകളൊന്നും കണ്ടെത്താനായില്ല.ബുദ്ധി മാന്ദ്യമുള്ളവരെ പരിചരിക്കുന്നതിന് 210,000 യൂറോ എച്ച്എസ്ഇ ഫണ്ട് ലഭിക്കുന്ന സ്ഥാപനമാണ് ഇത്. ഈ കെയര്‍ ഹോമിന്റെ നടത്തിപ്പില്‍ ഒന്നിലധികം നിയമ ലംഘനങ്ങള്‍ നടക്കുന്നതായി ഹിക്വയുടെ പരിശോധനയില്‍ വ്യക്തമായി. 

അന്തേവാസികളുടെ പണവും മറ്റ് വിലയേറിയ കാര്യങ്ങളും സംബന്ധിച്ച് ഒരു രേഖയും ഈ കെയര്‍ ഹോമില്‍ സൂക്ഷിച്ചിരുന്നില്ലെന്നു പരിശോധനയില്‍ കണ്ടെത്തി. കൂടാതെ അന്തേവാസികള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കി നല്കുന്നതിലും കെയര്‍ ഹോം അധികൃതര്‍ പരാജയപ്പെട്ടു. അന്തേവാസികളെ പരിചരിക്കുന്നതിനു മതിയായ പരിശീലനം ലഭിക്കാത്ത ജീവനക്കാര്‍ ഈ കെയര്‍ ഹോമില്‍ ജോലി ചെയ്യുന്നതായും പരിശോധനയില്‍ വ്യക്തമായി. ഫിസിയോതെറാപ്പിസ്റ്റിന്റെ സേവനവും ഈ കെയര്‍ ഹോമില്‍ ലഭ്യമല്ല.

Scroll To Top