Friday February 24, 2017
Latest Updates

കെയര്‍ ഹോമില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം കൊടുക്കാതെ പീഡനം

കെയര്‍ ഹോമില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം കൊടുക്കാതെ പീഡനം

ലെറ്റര്‍കെനി :വൃദ്ധരുടെ കെയര്‍ ഹോമില്‍ അന്തേവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നില്ലെന്ന് പരാതി.മെയോയിലെ അരാസ് അട്രാക്ട എന്ന കെയര്‍ ഹോമിനെതിരെയാണ് പരാതി ഉയര്‍ന്നത്. അന്തേവാസികള്‍ക്ക് പതിനഞ്ച് മണിക്കൂറോളം ഭക്ഷണം കൊടുക്കാതിരുന്നെന്നാണ് പരാതി. ഇതേതുടര്‍ന്ന് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ക്വാളിറ്റി അതോറിറ്റി കെയര്‍ ഹോമില്‍ പരിശോധന നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കെയര്‍ ഹോമിലെ അവസ്ഥ പരിതാപകരമാണെന്ന് പരിശോധനയ്ക്ക് ശേഷം ഹിക്വ അധികൃതര്‍ പറഞ്ഞു. 

എച്ച്എസ്ഇ നടത്തുന്ന ഈ കെയര്‍ ഹോമില്‍ മാനസിക വെല്ലുവിളി നേരിടുന്ന 97 അന്തേവാസികള്‍ ഉണ്ട്. കെയര്‍ ഹോമില്‍ നടക്കുന്ന അവഗണനയ്‌ക്കെതിരെ വാച്ച്‌ഡോഗിനു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ഇതിനിടെ കെയര്‍ ഹോമില്‍ ഒരു അന്തേവാസി മരിച്ചതായും പരാതി ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കെയര്‍ ഹോമില്‍ എത്തിയ ഹിക്വയുടെ പരിശോധന രണ്ടു ദിവസം നീണ്ടു. പതിനഞ്ച് മണിക്കൂറോളം ഭക്ഷണം നല്കാതിരുന്നു എന്നതാണ് പരിശോധനയിലെ ഏറ്റവും ഗുരുതരമായ കണ്ടെത്തല്‍. ഹിക്വയുടെ പരിശോധനയ്ക്ക് പിന്നാലെ എച്ച്എസ്ഇയും പ്രത്യേക പരിശോധന നടത്തി.

Scroll To Top