Monday May 29, 2017
Latest Updates

കെപിസിസിക്ക് പുതിയ ഭാരവാഹികള്‍

കെപിസിസിക്ക് പുതിയ ഭാരവാഹികള്‍

തിരുവനന്തപുരം: കെപിസിസിക്ക് പുതിയ ഭാരവാഹികളെ നിയമിച്ചു. മുന്‍ കൊല്ലം എംപി എന്‍ പീതാംബരക്കുറുപ്പിനെ കെപിസിസി വൈസ് പ്രസിഡന്റായി നിയമിച്ചു. എംഎല്‍എ പിസി വിഷ്ണുനാഥിനെയും എം ലിജുവിനെയും കെപിസിസി ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചു. എഐഐസിസിയാണ് പുതിയ ഭാരവാഹികളുടെ നിയമനം പ്രഖ്യാപിച്ചത്.

ശ്വേത മേനോന്‍ വിവാദത്തെ തുടര്‍ന്ന് രണ്ടാമത് മത്സരിക്കാന്‍ അവസരം നിഷേധിക്കപ്പെട്ട പീതാംബരക്കുറുപ്പിന് സംഘടന ഭാരവാഹിത്വം ലഭിക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ആര്‍എസ്പിക്ക് വേണ്ടി കൊല്ലം സീറ്റ് വിട്ടുകൊടുക്കാന്‍ കുറുപ്പ് തയ്യാറായതും അദ്ദേഹത്തിന് കെപിസിസി ഭാരവാഹിത്വം ലഭിക്കാന്‍ തുണയായി. പിസി വിഷ്ണുനാഥ് നിലവില്‍ ചെങ്ങന്നൂര്‍ എംഎല്‍എയാണ്. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നാണ് ലിജു കെപിസിസി നേതൃത്വത്തിലേക്ക് ഉയരുന്നത്.

Scroll To Top