Wednesday June 28, 2017
Latest Updates

കെന്നി പ്രധാനമന്ത്രിയായി അവസാനദിവസം…പരിഭവത്തോടെ പടിയിറങ്ങുമ്പോള്‍

കെന്നി പ്രധാനമന്ത്രിയായി അവസാനദിവസം…പരിഭവത്തോടെ പടിയിറങ്ങുമ്പോള്‍

ഡബ്ലിന്‍ : പിന്‍ഗാമികള്‍ക്ക് എന്‍ഡ കെന്നിയുടെ ചെകിട് പൊട്ടുന്ന ഉപദേശങ്ങള്‍.പാര്‍ലിമെന്റില്‍ നേതാവിനോടുള്ള ചോദ്യങ്ങള്‍ എന്ന പരിപാടിയിലാണ് കെന്നി ആഞ്ഞടിച്ചത്.എന്ത് ഉപദേശമാണ് പിന്‍ഗാമിക്ക് നല്‍കാനുള്ളത് എന്ന ഗോള്‍വേ ടിഡിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ‘തന്തയ്ക്ക് പിറക്കാത്തവന്‍മാര്‍ നമ്മളെ താഴെയിടാന്‍ അനുവദിക്കരുത്’ എന്ന രൂക്ഷമായ മറുപടി പറഞ്ഞത്.ചോദ്യത്തിന് ആദ്യം ലാറ്റിനിലാണ് മറുപടി പറഞ്ഞത്. പിന്നീട് ഐറീഷിലേക്ക് മൊഴിമാറ്റാനും കെന്നി തയ്യാറായി.

കെന്നിയുടെ അവസാന ദിനമാണ് ആ സീറ്റിലെന്ന് ടിഡിമാര്‍ കെന്നിയെ ഇന്നലെ ഓര്‍മ്മിപ്പിച്ചു.റൂറല്‍ ഇന്‍ഡിപെന്‍ഡന്റ് ടിഡി അഭിമുഖക്കാരെപ്പോലെ കെന്നിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയായിരുന്നു.

ഏറ്റവും വലിയ നേട്ടവും പശ്ചാത്താപവും വ്യക്തമാക്കാമോ- ടിഡി ചോദിച്ചു.പിന്‍ബഞ്ചുകളില്‍ നിന്നും കൈയ്യടികള്‍ ഉയരുന്നതിനിടെ കെന്നി പറഞ്ഞു തുടങ്ങി ‘പശ്ചാത്താപം തീരെയില്ല’.

‘രണ്ട് മിടുക്കരായ യുവ നേതാക്കന്മാര്‍ക്ക് ;വരദ്കര്‍ക്കും കോവ്നെയ്ക്കും- ഞാന്‍ മന്ത്രി സ്ഥാനം നല്‍കി.(2010ല്‍ കെന്നിയെ താഴെയിറക്കാന്‍ വരദ്കറും കോവ്നെയും ശ്രമിച്ചിരുന്നു.ഇപ്പോഴത്തെ വിദ്യഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ ആണ് അത് ആസൂത്രണം ചെയ്തിരുന്നത്. ഇതൊന്നും മറന്നിട്ടില്ലെന്നും അദ്ദേഹം പറയാതെ പറയുന്നുണ്ടായിരുന്നു.എന്നിരുന്നാലും അത്ര വലിയ ഫീലിംങ്സൊന്നുമുള്ളതായി കണ്ടില്ല!)

.ബ്രൂട്ടണ്‍ ഫീല്‍ഡിലെത്തിക്കുമ്പോള്‍ അവര്‍ എന്നെ പിന്തുണക്കുന്നവരായിരുന്നില്ല.എന്നിട്ടും ഞാന്‍ അവരെ മുന്‍ ബഞ്ചിലെത്തിച്ചു. മന്ത്രിമാരായി വളര്‍ത്തി….’. ‘ആര് നേതാവായാലും ശുഭാപ്തി വിശ്വാസവും പോസിറ്റീവ് ചിന്തയും തുറന്ന കാഴ്ചപ്പാടുകളും ഉള്ളവരുമാകണം. പ്രശ്നങ്ങളില്‍ നമ്മള്‍ വീണ് പോകരുത്.അവയെ നേരിടുക തന്നേ വേണം’ ആര് പ്രധാനമന്ത്രിയായലും കുഴപ്പമില്ല,അയര്‍ലണ്ടിലെ ആളുകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കണം’കെന്നി ഉപദേശിച്ചു.

’42 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പടിയിറങ്ങുന്നത്.13 ഇലക്ഷനുകള്‍,ഒരു പ്രമുഖ പാര്‍ട്ടിയുടെ നേതാവായി 15 വര്‍ഷം,ആറ് വര്‍ഷം പ്രധാനമന്ത്രി പദത്തില്‍ …യുവതലമുറയോട് ഉത്തരവാദിത്വമുള്ളയാളായി നിലകൊള്ളാന്‍ കഴിഞ്ഞു ‘ കെന്നി പറഞ്ഞുനിര്‍ത്തി.

എങ്കിലും അമര്‍ഷവും കബളിപ്പിക്കപ്പെട്ടതിലുള്ള ചേര്‍ന്ന ഭാവം പ്രധാനമന്ത്രിയുടെ വാക്കുകളിലും,മുഖത്തും ആര്‍ക്കും വായിച്ചെടുക്കാമായിരുന്നു!.

പുതിയ ലീഡറെ നാളെ ഫിനഗേല്‍ പാര്‍ട്ടി തിരഞ്ഞെടുക്കും.അടുത്ത ആഴ്ച്ച പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും.

Scroll To Top