Monday February 27, 2017
Latest Updates

കെനിയന്‍ വനാന്തരത്തില്‍ സിംഹയുദ്ധം

കെനിയന്‍ വനാന്തരത്തില്‍ സിംഹയുദ്ധം

കെനിയ: വനത്തിനുള്ളില്‍ സിംഹങ്ങള്‍ അടികൂടുന്നതിന്റെ അപൂര്‍വ ദൃശ്യങ്ങള്‍
ക്യാമറയില്‍ പതിഞ്ഞു. കെനിയയിലെ മാസ മാര വനാന്തരത്തിനുള്ളിലാണ് സിംഹങ്ങള്‍
ഏറ്റുമുട്ടിയത്. സഹോദരങ്ങള്‍ കൂടിയായ സംഹങ്ങള്‍ തമ്മിലാണ് രക്തരൂക്ഷിതമായ
ഏറ്റുമുട്ടല്‍ നടത്തിയത്. ആരാണ് കാട്ടിലെ രാജാവ് തങ്ങളില്‍ ആരാണ് ശക്തന്‍ എന്ന്
സ്ഥാപിക്കുന്നതിനായിരുന്നു ദ്വന്ദയുദ്ധം. ഇതിനെല്ലാം പുറമേ പെണ്‍
സിംഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് കൂടിയായിരുന്നു സഹോദരന്മാരുടെ
ഏറ്റുമുട്ടല്‍.
simha2
ഫ്രാന്‍സില്‍ നിന്നുള്ള ലൊരെന്റ് റെനാഡ്, ഡോമിനിക് ഹോഷന്‍ എന്നീ സഫാരി
ഫോട്ടോഗ്രാഫര്‍ ദമ്പതിമാരുടെ ക്യാമറയിലാണ് ദ്വന്ദയുദ്ധം പതിഞ്ഞത്. കഴിഞ്ഞ
32 വര്‍ഷമായി കെനിയയില്‍ ജോലി ചെയ്തുവരികയാണ് ഇവര്‍. വൈല്‍ഡ് ലൈഫ്
ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള ദമ്പതിമാര്‍ വനത്തിനുള്ള ലയണ്‍ സഫാരി
നടത്തുന്നതിനിടെയാണ് സിംഹങ്ങളുടെ സിംഹയുദ്ധം ക്യാമറയില്‍ പതിഞ്ഞത്.
ഏറ്റുമുട്ടല്‍ 15 മിനിറ്റോളം നീണ്ടു നിന്നും. അടിപിടിയില്‍ ഇരുവര്‍ക്കും
സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഒടുവില്‍ ജയിച്ചയാള്‍ പെണ്‍ സിംഹത്തെയും
കൂട്ടി നടന്നകന്നു…!siha 1

Scroll To Top