Monday August 21, 2017
Latest Updates

കെഎം മാണി ആശിര്‍വദിച്ചു; 50 വധൂവരന്‍മാര്‍ വിവാഹ ജീവിതത്തിലേക്ക്

കെഎം മാണി ആശിര്‍വദിച്ചു; 50 വധൂവരന്‍മാര്‍ വിവാഹ ജീവിതത്തിലേക്ക്

കോട്ടയം: കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് കോട്ടയത്ത് സമൂഹ വിവാഹം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പത് വധൂവരന്മാരാന് കെഎം മാണിയുടെ ആശിര്‍വാദത്തില്‍ പുതിയ ജീവിതത്തിലേക്ക് കാലൂന്നിയത്. കോട്ടയം മാമന്‍ മാപ്പില്‍ ഹാളിലായിരുന്നു വിവാഹം. നിര്‍ധനരായ യുവതീ യുവാക്കള്‍ക്കാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമൂഹ വിവാഹം നടത്തിയത്. പാര്‍ട്ടിയുടെ ജില്ലാ കമ്മറ്റികളാണ് അര്‍ഹരായ ദമ്പതികളെ കണ്ടെത്തിയത്.

പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയും വര്‍ക്കിംഗ് ചെയര്‍മാന്‍ പി ജെ ജോസഫും വധൂവരന്മാര്‍ക്ക് വരണമാല്യം കൈമാറി. വധുവിന് ഒരു പവന്‍ സ്വര്‍ണ്ണം വധൂവരന്‍മാരുടെ സംയുക്ത അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ എന്നിങ്ങനെ രണ്ടു ലക്ഷം രൂപയോളമാണ് സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് പാര്‍ട്ടിയുടെ സമ്മാനം. നവദമ്പതികള്‍ക്ക് ആശംസ നേരാന്‍ പാര്‍ട്ടിയുടെ മുഴുവന്‍ നേതാക്കളും വേദിയില്‍ എത്തിയിരുന്നു.

Scroll To Top