Tuesday January 24, 2017
Latest Updates

കെഎം മാണിയെ ലക്ഷ്യമിട്ട് വീണ്ടും ഇടതുമുന്നണി

കെഎം മാണിയെ ലക്ഷ്യമിട്ട് വീണ്ടും ഇടതുമുന്നണി

കോട്ടയം: കേരള കോണ്‍ഗ്രസിനെയും ധനമന്ത്രി കെഎം മാണിയെയും ഇടത് പാളയത്തില്‍ എത്തിക്കാന്‍ വീണ്ടും സിപിഎം ശ്രമം. കേരള കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെ ദയ കാത്തിരിക്കേണ്ട കാര്യമില്ലെന്നും മുന്നണിക്ക് അര്‍ഹമായ സ്ഥാനം നല്‍കുന്നതിനെപ്പറ്റി കോണ്‍ഗ്രസ് ചിന്തിക്കണമെന്നും കെഎം മാണി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സമാന ചിന്താഗതിക്കാരുമായുള്ള യോജിപ്പിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കേരള കോണ്‍ഗ്രസ് വ്യക്തിത്വമുള്ള പാര്‍ട്ടിയാണെന്നും മാണി പറഞ്ഞു.

ഇതോടെ കേരള കോണ്‍ഗ്രസ് വീണ്ടും ഇടത് സഹകരണത്തിനുള്ള സാധ്യത തേടുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. മാണിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുന്‍ ധനമന്ത്രി കൂടിയായ തോമസ് ഐസക്കും പറഞ്ഞു. എന്നാല്‍ അഭിമുഖം വിവാദമായതോടെ കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ സംതൃപ്തരാണെന്നും ഇപ്പോള്‍ യുഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്നും കെഎം മാണി പറഞ്ഞു.

മാധ്യമങ്ങള്‍ തന്റെ പ്രസ്താവന വളച്ച് ടിക്കുകയായിരുന്നെനും അദ്ദേഹം പറഞ്ഞു. അതേസമയം ധനകാര്യ പ്രതിസന്ധി രൂക്ഷമായഘട്ടത്തിലും സിപിഎം മാണിയെ നേരിട്ട് വിമര്‍ശിക്കാത്തത് സഖ്യസാധ്യതകള്‍ മുന്‍നിര്‍ത്തിയാണെന്നാണ് അണിയറ സംസാരം.

Scroll To Top