Tuesday February 21, 2017
Latest Updates

കൂടംകുളം ആണവ നിലയത്തില്‍ പൊട്ടിത്തെറി; ആറ് പേര്‍ക്ക് പൊള്ളലേറ്റു

കൂടംകുളം ആണവ നിലയത്തില്‍ പൊട്ടിത്തെറി; ആറ് പേര്‍ക്ക് പൊള്ളലേറ്റു

തിരുനെല്‍വേലി: കൂടംകുളം ആണവ നിലയത്തില്‍ പൊട്ടിത്തെറിയെ തുടര്‍ന്ന് ആറ് പേര്‍ക്ക് പൊളളലേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. രാവിലെ പതിനൊന്നുമണിയോടെ ബോയ്‌ലര്‍ പ്ലാന്റിലാണ് പൊട്ടിത്തെറി നടന്നത്. എന്നാല്‍ ഈ വിവരം മാധ്യമങ്ങളില്‍ നിന്ന് മറച്ചു വയ്ക്കാന്‍ ശ്രമം നടന്നതായി കൂടംകുളം സമരസമിതി ആരോപിച്ചു.

ബോയ്‌ലര്‍ പ്ലാന്റിലെ പൈപ്പിലെ ചോര്‍ച്ച പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചൂടുവെള്ളം പുറത്ത് വീണാണ് ജീവനക്കാര്‍ക്ക് പരുക്കേറ്റത്. എന്നാല്‍ പരിഭ്രാന്തി വേണ്ടെന്നും ചോര്‍ച്ച നിയന്ത്രണ വിധേയമാക്കിയതായും കൂടംകുളം ആണവ നിലയം വ്യക്തമാക്കി. എന്നാല്‍ ഈ നിലപാട് തള്ളി സമരസമിതി രംഗത്ത് വന്നു.

ആണവനിലയം യഥാര്‍ത്ഥ വസ്തുത മറച്ച് വയ്ക്കുകയാണെന്നും കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടാകാമെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. അപകടം സുപ്രീംകോടതിയുടെ ശ്രദ്ധയിലേക്കെത്തിക്കുമെന്നും സമരസമിതി അറിയിച്ചു. കൂടംകുളം നിവാസികള്‍ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന കൂടംകുളം ആണവ നിലയം അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ആയിരത്തിലധികം ദിവസങ്ങളായി കൂടംകുളത്ത് സമരം നടക്കുകയാണ്.

Scroll To Top