Monday January 22, 2018
Latest Updates

കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യിക്കുന്നവരുടെ പട്ടികയില്‍ അയര്‍ലണ്ടും

കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യിക്കുന്നവരുടെ പട്ടികയില്‍ അയര്‍ലണ്ടും

ഡബ്ലിന്‍: ജോലിക്ക് ഏറ്റവും കുറച്ച് ശമ്പളം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടും. അതില്‍ത്തന്നെ സ്ത്രീകള്‍ക്കാണ് ഇതിന്റെ വിഷമതകള്‍ ഏറെ അനുഭവിക്കേണ്ടി വരുന്നത് എന്നും നെവിന്‍ ഇക്കണോമിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു.

അതേസമയം ജനങ്ങളുടെ സമ്പാദ്യം വര്‍ഷാവര്‍ഷം കൂടിവരുന്നു എന്നും പഠനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ജോലികളിലേര്‍പ്പെടുന്നവര്‍ക്ക് മണിക്കൂറില്‍ 11.45 യൂറോയില്‍ കുറവ് മാത്രമാണ് ലഭിക്കുന്നത് എന്നും പഠനം പറയുന്നത്.

ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം അടുത്തിടെയായി കുറഞ്ഞിട്ടുണ്ട് എന്നായിരുന്നു 2013ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. കുറഞ്ഞ ശമ്പളം ലഭിക്കുന്ന സ്ത്രീകള്‍ പ്രധാനമായും ജോലി ചെയ്യുന്നത് ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍, അക്കോമഡേഷന്‍ ആന്‍ഡ് ഫുഡ്, ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് എന്നീ മേഖലകളിലാണ്.

പ്രദേശങ്ങള്‍ക്കനുസരിച്ച് ശമ്പളത്തില്‍ വലിയ വ്യത്യാസം വരുന്നതായും പഠനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Scroll To Top