Sunday April 30, 2017
Latest Updates

കുറഞ്ഞ വരുമാനക്കാര്‍ക്കും കെയറര്‍മാര്‍ക്കും 100 യൂറോ ആശ്വാസധനം നല്‍കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍

കുറഞ്ഞ വരുമാനക്കാര്‍ക്കും കെയറര്‍മാര്‍ക്കും 100 യൂറോ ആശ്വാസധനം നല്‍കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍

ഡബ്ലിന്‍: കുറഞ്ഞ വരുമാനക്കാര്‍ക്കും കെയറര്‍മാര്‍ക്കും പ്രതിവര്‍ഷം 100 യൂറോ ആശ്വാസധനം നല്‍കുമെന്ന് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍. ഈ വിഭാഗം ജനങ്ങളുടെ വാട്ടര്‍ ചാര്‍ജിലേക്കാണ് നൂറു യൂറോ നല്‍കുക. ബ്ലാഞ്ചാര്‍ഡ്‌സ് ടൌണിലെ കൊണോലി മെമ്മോറിയല്‍ ആശുപത്രിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ജോണ്‍ ബര്‍ട്ടന്‍.

415,000 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 25 യൂറോ വീതം നാല് തവണയായിട്ടാകും തുക നല്‍കുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഈ സാമ്പത്തിക സഹായം വലിയ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന സൗജന്യ വാട്ടര്‍ അലവന്‍സിന് പുറമെയാണ് ഈ ആശ്വാസധനം പ്രഖ്യാപിച്ചത്. 

ഈ ധനസഹായം നല്‍കുന്നതിലൂടെ സര്‍ക്കാരിന് 44 മില്യന്‍ യൂറോ അധിക സാമ്പത്തിക ബാധ്യത വരുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യഘഡു വരുന്ന ജനുവരിയില്‍ പ്രഖ്യാപിക്കും. ജലനിരക്ക് വര്‍ദ്ധനയുടെ പേരില്‍ ലേബര്‍ ഗവണ്‍മെന്റ് ഏറെ വിമര്‍ശനം കേട്ടിരുന്നു. ഇതേതുടര്‍ന്ന് സ്റ്റാന്‍ഡിങ് ചാര്‍ജ് എടുത്തുകളയാന്‍ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് വീണ്ടും ജനപ്രിയ തീരുമാനവുമായി ജോണ്‍ ബര്‍ട്ടന്‍ രംഗത്ത് വന്നത്.

Scroll To Top