Saturday May 27, 2017
Latest Updates

കുര്‍ബാനയക്ക് വീഞ്ഞ് ഉപയോഗിക്കണമെന്നില്ലെന്ന് മാര്‍ ക്രിസോസ്റ്റം

കുര്‍ബാനയക്ക് വീഞ്ഞ് ഉപയോഗിക്കണമെന്നില്ലെന്ന് മാര്‍ ക്രിസോസ്റ്റം

കൊച്ചി : കുര്‍ബാനയക്ക് വീഞ്ഞ് ഉപയോഗിക്കണമെന്നില്ലെന്ന് മാര്‍തോമാ വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസോസ്റ്റം. വീഞ്ഞ് ഉപയോഗിക്കുന്നത് സംബന്ധിച്ച് സഭകള്‍ പുനപരിശോധന നടത്തണമെന്നും ക്രിസോസ്റ്റം തിരുമേനി ആവശ്യപ്പെട്ടു. വീഞ്ഞിനുപകരം പണ്ട് കാലത്ത് മുന്തിരിങ്ങ വെള്ളത്തിലിട്ട് ഉപയോഗിച്ചിരുന്ന രീതിയുണ്ടായിരുന്നു. ഈ രീതി പിന്തുടരുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും ക്രിസോസ്റ്റം ആവശ്യപ്പെട്ടു. എന്നാല്‍ ആരോപണം ഉന്നയിക്കുന്നവരോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സഭകളില്‍ വീഞ്ഞ് ഉപയോഗിക്കുന്നതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു തിരുമേനി നിലപാട് വ്യക്തമാക്കിയത്. മദ്യ നിരോധനത്തെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മറ്റ് ബാറുകള്‍ അടച്ച് ഫൈവ് സ്റ്റാര്‍ ബാറുകള്‍ മാത്രം നിലനിര്‍ത്താനുള്ള തീരുമാനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ക്രിസോസ്റ്റത്തിന്റെ അഭിപ്രായത്തോട് യോജിക്കാനാകില്ലെന്ന് സിറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട് പ്രതികരിച്ചു.

Scroll To Top