Saturday January 20, 2018
Latest Updates

കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ദ്ധിക്കുന്നു,കൂടുതല്‍ ജാഗ്രത വേണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി 

കുട്ടികള്‍ അപകടത്തില്‍പ്പെടുന്നത് വര്‍ദ്ധിക്കുന്നു,കൂടുതല്‍ ജാഗ്രത വേണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി 

ഡബ്ലിന്‍ :കാറുകളിലും മറ്റും കുഞ്ഞുങ്ങളുടെ സീറ്റുകള്‍ ശരിയായ വിധമല്ല ക്രമീകരിക്കുന്നതെന്ന് റോഡ് സേഫ്ടി അതോറിറ്റി(ആര്‍എസ്എ).ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.കഴിഞ്ഞ വര്‍ഷം 15വയസ്സില്‍ താഴെ പ്രായമുള്ള 14 കുട്ടികളുടെ ജീവനാണ് ഐറീഷ് നിരത്തുകളില്‍ പൊലിഞ്ഞത്.

എണ്‍പത് ശതമാനം വാഹനങ്ങളിലും അപകടകരമാം വിധമാണ് കുഞ്ഞുങ്ങളുടെ ഇരിപ്പിടം സെറ്റ് ചെയ്യുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി അതോറിറ്റി വെളിപ്പെടുത്തി.

അഞ്ചില്‍ നാല് വാഹനങ്ങളിലും സീറ്റുകളില്‍ റീ-അഡ്ജസ്റ്റുമെന്റുകള്‍ വേണമെന്നും രണ്ടു ശതമാനം വാഹനങ്ങള്‍ തീരെ ശരിയായല്ല കുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുന്നതെന്നുമാണ് തെളിഞ്ഞത്.അതിനാല്‍ ഇക്കാര്യത്തില്‍ ദേശവ്യാപക പ്രചാരണത്തിനു തയ്യാറെടുക്കുകയാണെന്നു ആര്‍.എസ്.എ.പ്രമോഷന്‍ ഓഫിസര്‍ എയ്സ് ലിംഗ് പറഞ്ഞു.

വാഹനത്തില്‍ ഫിറ്റ് ചെയ്യുന്ന സീറ്റുകള്‍ എല്ലാ മാസവും പരിശോധനയ്ക്ക് വിധേയമാക്കി ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണം. കുട്ടികള്‍ വളരുന്നതിനനുസരിച്ചും സീറ്റുകളുടെ ചായ്വ് വ്യത്യാസപ്പെടുത്തണം.കുട്ടിക്കായി ഒരു സീറ്റുണ്ടാക്കിയാല്‍ അഞ്ച് വര്‍ഷത്തേക്ക് പിന്നെ അങ്ങോട്ടു നോക്കേണ്ട എന്ന മനോഭാവമാണ് ഭൂരിപക്ഷം പേര്‍ക്കും അത് മാറേണ്ടതുണ്ട്. അതിനായാണ് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും എയ്സ് ലിംഗ് പറഞ്ഞു

Scroll To Top