Tuesday September 25, 2018
Latest Updates

കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്ക്‌സ് വില്‍ക്കില്ലെന്ന നിലപാടുമായി ആല്‍ഡി,സര്‍ക്കാരിനില്ലാത്ത ആരോഗ്യ ജാഗ്രതയുമായി സൂപ്പര്‍മാര്‍ക്കറ്റ് 

കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്ക്‌സ് വില്‍ക്കില്ലെന്ന നിലപാടുമായി ആല്‍ഡി,സര്‍ക്കാരിനില്ലാത്ത ആരോഗ്യ ജാഗ്രതയുമായി സൂപ്പര്‍മാര്‍ക്കറ്റ് 

ഡബ്ലിന്‍: എനര്‍ജി ഡ്രിങ്ക് പാനീയങ്ങളുടെ വില്‍പന വയസിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രിക്കുമെന്ന് പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയായ മാര്‍ക്കറ്റ് ആല്‍ഡി. ആദ്യമായാണ് അയര്‍ലണ്ടിലെ ഒരു റീടെയ്ലര്‍ ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്നത്. 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് എനര്‍ജി ഡ്രിങ്ക് വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ആല്‍ഡിയുടെ മാതൃക അയര്‍ലണ്ടിലെ മറ്റ് വില്‍പ്പനക്കാര്‍ പിന്തുടരില്ലെന്നും ഇതിനിടെ വെളിപ്പെടുത്തിയിരുന്നു.ടെസ്‌കോയും ലിഡിലും ഇക്കാര്യം സ്ഥിരീകരിച്ചു.

ഡണ്‍സ് സ്റ്റോര്‍സ്, സെന്‍ട്ര, സൂപ്പര്‍വാലു തുടങ്ങിയ വില്‍പ്പനക്കാര്‍ ഇതെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

ലിറ്ററില്‍ 150 മില്ലിഗ്രാമില്‍ കൂടുതല്‍ കഫീന്‍ അടങ്ങിയിട്ടുള്ള ശീതള പാനീയങ്ങള്‍ വില്‍ക്കുമ്പോഴാണ് ഉപയോക്താക്കളുടെ വയസ് പരിഗണിക്കുക. 2018 മാര്‍ച്ച് മുതല്‍ ആല്‍ഡിയുടെ അയര്‍ലണ്ടിലുള്ള 130 സ്റ്റോറുകളില്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും.

അയര്‍ലണ്ടിന് പുറമെ കാനഡ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഉറുഗ്വേ പോലുള്ള രാജ്യങ്ങളിലും ശീതള പാനീയങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Scroll To Top