Wednesday April 26, 2017
Latest Updates

കുട്ടികളെ എങ്ങനെ കൂടുതല്‍ പച്ചക്കറികള്‍ കഴിപ്പിക്കാം ?

കുട്ടികളെ എങ്ങനെ കൂടുതല്‍ പച്ചക്കറികള്‍ കഴിപ്പിക്കാം ?

ഇന്നത്തെ രക്ഷിതാക്കളില്‍ അധികം പേരും തങ്ങളുടെ കുട്ടിക്കാലം ആസ്വദിച്ചത് 1970കളിലോ 1980കളിലോ ഒക്കെ ആയിരിക്കും. അന്നൊക്കെ കുടുംബസമേതം ഭക്ഷണത്തിനിരിക്കുമ്പോള്‍ പ്ലേറ്റിലിരിക്കുന്ന പച്ചക്കറി കഴിച്ചു തീരാതെ എഴുന്നേല്‍ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം അവര്‍ക്ക് അവരുടെ അച്ഛനമ്മമാര്‍ നല്‍കാറുണ്ടായിരുന്നു.

അന്ന് പച്ചക്കറികള്‍ക്ക് നല്‍കിയിരുന്ന പ്രാധാന്യം ശരിയായ രീതിയില്‍ അനുഭവിച്ചുവന്ന ഇന്നത്തെ രക്ഷിതാക്കള്‍ ഇതേ ഗുണം തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിക്കാറുണ്ടോ? ആരോഗ്യകരമായ ഭക്ഷണരീതിയില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമുള്ള പ്രാധാന്യം മനസിലാക്കിയ ഇവര്‍ തങ്ങളുടെ കുട്ടികളെ അവരുടെ വാശി നടപ്പിലാക്കുന്ന രീതിയില്‍ സ്‌നാക്‌സും ഫാസ്റ്റ്ഫുഡും മാത്രം നല്‍കാന്‍ ശ്രമിക്കുന്നു. ഇതുമൂലം കുട്ടികള്‍ക്ക് ഭാവിയില്‍ നേരിടേണ്ടിവരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും ഇവര്‍ ശ്രദ്ധിക്കുന്നുമില്ല.

അയര്‍ലണ്ടിലെ രക്ഷിതാക്കള്‍ ഇത്തരത്തില്‍ തങ്ങളുടെ കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ കാട്ടുന്ന അശ്രദ്ധയെ പല വിദഗ്ധരും കുറ്റെപ്പെടുത്തിയിരുന്നു.

ഇത്തരത്തില്‍ ഭക്ഷണശീലം തുടര്‍ന്നു വരുന്ന കുട്ടികള്‍ പൊണ്ണത്തടിക്കും അതുമായി ബന്ധപ്പെടുന്ന മറ്റസുഖങ്ങള്‍ക്കും പാത്രമാവേണ്ടിവരാറുണ്ടെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ പല വീടുകളിലും തുടര്‍ന്നുവരുന്ന ഭക്ഷണക്രമത്തില്‍ കൂടുതല്‍ കൊഴുപ്പടങ്ങിയവയും പഞ്ചസാരയും ഉപ്പും അടങ്ങിയവയും ആണ്. ഇത്തരം ഭക്ഷണങ്ങള്‍ ദിവസേനയുള്ള ഭക്ഷണത്തില്‍ നിന്നും പച്ചക്കറികള്‍ക്കും ഫലവര്‍ഗങ്ങള്‍ക്കുമുള്ള സ്ഥാനം പടിക്കുപുറത്താക്കുകയാണ് ചെയ്യുന്നത്. രക്ഷിതാക്കള്‍ക്കു വേണ്ടി സേഫ്ഫുഡ് ഈയാഴ്ച്ചയില്‍ ഒരു ദേശീയ കാംപെയിന്‍ നടത്തുന്നുണ്ട്.

ഏതുതരത്തിലുള്ള ഭക്ഷണരീതിയാണ് ചെറുപ്പക്കാര്‍ക്കുവേണ്ടി പാചകം ചെയ്യേണ്ടതെന്നും രാത്രി ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് മറ്റൊരു ഭക്ഷണ ക്രമീകരണ മാര്‍ഗം ഒരുക്കിക്കൊടുക്കേണ്ട ആവശ്യകതയെപ്പറ്റിയുംവിവരണം നല്‍കുകയെന്നതാണ് കാമ്പയിനിന്റെ ഒരു പ്രധാന ഉദ്ദേശം .

ഇത്തരത്തില്‍ ഭക്ഷണകാര്യങ്ങളില്‍ വാശി പിടിക്കുന്ന കുട്ടികളെ ഒരിക്കലും ഭക്ഷണം ഒഴിവാക്കി ഉറങ്ങാന്‍ അനുവദിക്കരതെന്ന് ഐറിഷ് ന്യൂട്രീഷ്യന്‍ആന്‍ഡ് ഡയറ്ററ്റിക് ഇന്‍സ്റ്റിറ്റിയുട്ട് (ഐഎന്‍ഡിഐ) പ്രസിഡണ്ട് റെയ്ച്ചല്‍ ഫ്‌ലനഗന്‍ പറയുന്നു. പല രക്ഷിതാക്കളും കുട്ടികളുടെ വാശികളെ അനുസരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ക്ഷീണിതരായി ഓഫീസുകളില്‍ നിന്നും മടങ്ങിയെത്തുന്ന രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് പച്ചക്കറികളുടെ പ്രാധാന്യത്തെപ്പറ്റി വിവരിച്ചുകൊടുക്കാന്‍ സാധിക്കുന്നില്ലെന്നും പക്ഷേ ഭക്ഷണത്തില്‍ നിന്നും പച്ചക്കറിക്കഷണങ്ങള്‍ എടുത്തുകളയുന്ന കുട്ടികളെ അതില്‍ നിന്നും തടയാനെങ്കിലും രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും ഫ്‌ലനഗന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരും കൂടിയിരുന്നു കഴിക്കുന്ന തീന്‍മേശയാണെങ്കില്‍ കുട്ടികള്‍ സംസാരിക്കുകയും അതിനിടയില്‍ താനെന്താണ് കഴിക്കുന്നതെന്ന് ശ്രദ്ധിക്കാതെ പച്ചക്കറികളും കഴിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു.

കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ പലരക്ഷിതാക്കളും തെറ്റായ രീതികളാണ് തുടര്‍ന്നു പോകുന്നതെന്ന് സേഫ്ഫുഡിന്റെ ഹ്യൂമന്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യന്‍ ഡയറക്ടര്‍ ക്ല്യോദ്‌ന ഫോലെ നൂലന്‍ പറഞ്ഞു.

മറ്റൊരു മാര്‍ഗവും ഇല്ലെങ്കില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങളുടെ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് വെജിറ്റേറിയന്‍ ഭക്ഷണം തയാറാക്കുകയും ആവാം.

അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചുവരുന്ന കുട്ടികളിലെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ സേഫ്ഫുഡിന്റെ കാംപെയിന്‍ കൊണ്ട് സാധിച്ചേക്കുമെന്ന് കാംപെയിനിന് സ്വാഗതമാശംസിച്ചുകൊണ്ട് സംസാരിച്ച ഫ്‌ലനഗന്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന് ചിലവാക്കുന്ന പണം ഫുഡിനു വേണ്ടിയുള്ള രക്ഷിതാക്കളുടെ അശ്രദ്ധമായ ഷോപ്പിംഗുകള്‍ക്ക് വിരാമമിടുന്നതിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു. പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ പോലും പൊണ്ണത്തടിക്ക് പാത്രമാവേണ്ടിവരാറുണ്ടെന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്.
സ്‌കൂളുകളില്‍ ഡ്യൂട്ടിക്കെത്തുന്ന നഴ്‌സുമാരിലൂടെ കുട്ടികളില്‍ പൊണ്ണത്തടിയുടെ ദോഷഫലങ്ങള്‍ മനസിലാക്കിക്കൊടുക്കാനും പദ്ധതി ഡബ്ലിനിലെ ടെംപിള്‍ സ്ട്രീറ്റ് ചില്‍ഡ്രണ്‍സ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ തയ്യാറാക്കുന്നുണ്ടെന്ന് എച്ച്എസ്ഇ ഐഎന്‍ഡിഐയോട് പറഞ്ഞു.like-and-share

Scroll To Top