Saturday April 29, 2017
Latest Updates

കുട്ടികളിലെ ഓട്ടിസം കണ്ടെത്താന്‍ സോഫ്റ്റ് വെയര്‍

കുട്ടികളിലെ ഓട്ടിസം കണ്ടെത്താന്‍ സോഫ്റ്റ് വെയര്‍

കുട്ടികളിലെ ഓട്ടിസം കണ്ടെത്താന്‍ യുഎസ് ശാസ്ത്രജ്ഞര്‍ സോഫ്റ്റ് വെയര്‍ കണ്ടെത്തി. ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്. കുട്ടികളുടെ പെരുമാറ്റം നിരീക്ഷിച്ച് അവ റെക്കോഡ് ചെയ്ത് വിലയിരുത്തിയുമാണ് ഓട്ടിസം ബാധ കണ്ടെത്തുന്നത്. ഓട്ടിസം കൂടാതെ കുട്ടികളിലെ ചെറിയ പെരുമാറ്റ വൈകല്യങ്ങളും ഈ സോഫ്റ്റ് വെയര്‍ മുഖേന കണ്ടെത്താനാകും.

പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സോഫ്റ്റ് വെയറിന്റെ പ്രവര്‍ത്തനം തൃപ്തികരമായിരുന്നെന്ന് ഗവേഷകര്‍ വ്യക്തമാക്കി. തന്റെ ചുറ്റുപാടുമുള്ള കാര്യങ്ങളോട് കുട്ടി എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് വിലയിരുത്തിയാണ് പഠനം നടത്തിയത്. ചുറ്റുപാടുമുള്ള ശബ്ദങ്ങളോടും മറ്റും പ്രതികരണമില്ലാത്ത കുട്ടികളില്‍ പെരുമാറ്റ വൈകല്യം കണ്ടെത്തി.

ഡ്യൂക്ക് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ കണ്ടെത്തിയ സോഫ്റ്റ് വെയര്‍ ഓട്ടിസം പരിശോധനയുടെ സമയം പത്തിലൊന്നായി കുറയ്ക്കുമെന്നും ഗവേഷകര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ നിലവിലുള്ള പരിശോധന രീതിയില്‍ ചെലവഴിക്കുന്ന പത്തിലൊന്ന് സമയത്തിനകം ഓട്ടിസം തിരിച്ചറിയാന്‍ സാധിക്കും.

Scroll To Top