Saturday September 23, 2017
Latest Updates

കുടുംബ ഭവനങ്ങളുടെ വില്‍പ്പനയ്ക്ക് മേല്‍ കാപ്പിറ്റല്‍ ഗെയിന്‍ ടാക്സില്ലെന്ന് പ്രധാനമന്ത്രി:തീരുമാനം കനത്ത പ്രതിഷേധം കണക്കിലെടുത്ത്

കുടുംബ ഭവനങ്ങളുടെ വില്‍പ്പനയ്ക്ക് മേല്‍ കാപ്പിറ്റല്‍ ഗെയിന്‍ ടാക്സില്ലെന്ന് പ്രധാനമന്ത്രി:തീരുമാനം കനത്ത പ്രതിഷേധം കണക്കിലെടുത്ത്

ഡബ്ലിന്‍:ശക്തമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബ ഭവനങ്ങള്‍ക്കുമേല്‍ കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് ചുമത്താനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി.ഇതു സംബന്ധിച്ച ധനവകുപ്പിന്റെ നിര്‍ദേശത്തിനെതിരെ ഉയര്‍ന്ന കനത്ത പ്രതിഷേധം കണക്കിലെടുത്താണ് കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് നിര്‍ദ്ദേശം തള്ളിക്കളയാന്‍,നിര്‍ദേശം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ തീരുമാനിച്ചത്.

നേരത്തേ വാട്ടര്‍ച്ചാര്‍ജ് ഉയര്‍ത്തിയപ്പോഴുണ്ടായതിന് സമാനമായ വ്യാപക പ്രതിഷേധമാണ് സി.ജി.ടിയ്ക്കെതിരെയും ഉയര്‍ന്നത്.സിജിടിയില്‍ നിന്നും നേരത്തേ തന്നെ ഭവനങ്ങളുടെ വില്‍പ്പനയെ ഒഴിവാക്കിയിട്ടുള്ളതാണ്. അതില്‍ മാറ്റം വരുത്താനുള്ള ഒരു നീക്കവും ഉദ്ദേശ്യവും സര്‍ക്കാനിനില്ലെന്ന് വരദ്കര്‍ വ്യക്തമാക്കി.ഏജ് ആക്ഷന്‍,ഐറീഷ് സിറ്റിസണ്‍സ് പാര്‍ലമെന്റ്,അക്കൗണ്ടന്‍സി സ്ഥാപനങ്ങള്‍,കര്‍ഷകപ്രതിനിധികള്‍,ഗ്രൂപ്പുകള്‍ തുടങ്ങിയ വിവിധ ഗ്രൂപ്പുകള്‍ ഉയര്‍ത്തിയ പ്രതിഷേധമാണ് ഫലം കണ്ടത്.

കുടുംബ ഭവനങ്ങള്‍ക്കു വില്‍പ്പന സമയത്ത് 33% കാപ്പിറ്റല്‍ ഗെയിന്‍ ടാക്സ് ഏര്‍പ്പെടുത്തുന്നതിനായിരുന്നു ധനവകുപ്പ് നിര്‍ദ്ദേശം.വീടുകള്‍ക്കുമേല്‍ ഓഹരികള്‍ക്കുമേലും ഇത് ബാധകമാകുമെന്നും സൂചനയുണ്ടായിരുന്നു.

സാധാരണക്കാരായ ഒട്ടേറെ കുടുംബങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ആക്ഷേപം ഉയര്‍ന്നു.കുടുംബം വികസിക്കുന്നതിനനനുസരിച്ച് ചെറിയ വീടും സ്വത്തുമൊക്കെ വില്‍പ്പന നടത്തി മറ്റൊരു വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊക്കെ ഈ നികുതി വന്‍ ബാധ്യതയാകുമായിരുന്നു.
കുടുംബഭവനങ്ങള്‍ ഇപ്പോള്‍ നികുതി വിമുക്തമാണ്.ആകെപ്പാടെയുള്ള വീട് വില്‍ക്കുമ്പോള്‍ അതിനു കഴുത്തറപ്പന്‍ നികുതി നല്‍കേണ്ടി വരുന്നതിനെതിരെ ഐറീഷ് ക്രിയമെറി മില്‍ക്ക് സപ്ലെയേഴ്സ് അസോസിയേഷനുള്‍പ്പടെയുള്ള സംഘടനകളും രംഗത്തുവന്നിരുന്നു.

വര്‍ഷങ്ങക്കു മുമ്പ് 300000യൂറോയ്ക്ക് വാങ്ങിയ വീട് ഇന്ന് വില്‍ക്കുമ്പോള്‍ 500000യൂറോ ലഭിക്കുമെങ്കില്‍ അതിന് 66000യൂറോ ടാക്സിനത്തില്‍ നല്‍കേണ്ടി വരുമായിരുന്നു.നമ്മുടെ ഭവനരംഗത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് ഇതെന്ന് ഫിനാ ഫെയ്ല്‍ ധനകാര്യ വക്താവ് മൈക്കിള്‍ മക്ഗ്രാത്ത് അഭിപ്രായപ്പെട്ടിരുന്നു.ഈ നികുതി നിര്‍ദ്ദേശത്തെ എതിര്‍ക്കുമെന്ന് മക് ഗ്രാത്തും അറിയിച്ചിരുന്നു.

‘ഒരു വശത്ത് ചെറിയ വീടുകളെ പ്രോല്‍സാഹിപ്പിക്കുന്ന ഭവന ഡിപ്പാര്‍ട്ട്മെന്റും മറുഭാഗത്ത് ആ ചെറിയ വീടുകള്‍ക്കുമേല്‍ നികുതി ചുമത്താന്‍ ഓടിനടക്കുന്ന ധനകാര്യ വകുപ്പുമാണ് നമുക്കുള്ളത്’അഡ്വക്കസി ആന്റ് കമ്യൂണിക്കേഷന്‍സ് അറ്റ് ഏജ് മേധാവി ജസ്റ്റിന്‍ മോറന്‍ പറഞ്ഞു.

Scroll To Top