Saturday October 20, 2018
Latest Updates

കുടിയേറ്റത്തെ എതിര്‍ക്കുമെന്ന് ഹംഗറി,യൂറോപ്പിന്റെ അവസാനത്തെ പ്രത്യാശയും ക്രിസ്തീയതയാണെന്ന് പ്രധാനമന്ത്രി 

കുടിയേറ്റത്തെ എതിര്‍ക്കുമെന്ന് ഹംഗറി,യൂറോപ്പിന്റെ അവസാനത്തെ പ്രത്യാശയും ക്രിസ്തീയതയാണെന്ന് പ്രധാനമന്ത്രി 

ബുഡാപെസ്റ്റ് :യൂറോപ്പിലെ അവസാനത്തെ പ്രത്യാശ ക്രിസ്തീയതയാണ്എന്ന പ്രസ്താവനയുമായി ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. ബ്രസ്സല്‍സ് , ബര്‍ലിന്‍, പാരീസ് എന്നിവിടങ്ങളിലെ രാഷ്ട്രീയനേതൃത്വം കുടിയേറ്റക്കാരെ വളരെയധികമായി പ്രോത്സാഹിപ്പിക്കുന്നത് ക്രിസ്തീയതയുടെ തകര്‍ച്ചയ്ക്കും ഇസ്ലാമിന്റെ മുന്നേറ്റത്തിനും വഴിയൊരുക്കുന്നതായി സമീപകാല ചരിത്രം വ്യക്തമാക്കുന്നു,.

ലോകത്തെവിടെയും കുടിയേറ്റം സ്വീകാര്യമാക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെയും യൂറോപ്യന്‍ യൂണിയന്റെയും ശ്രമങ്ങളെ എതിര്‍ക്കുമെന്ന് വിക്ടര്‍ ഓര്‍ബന്‍ ഞായറാഴ്ച നടന്ന 20-ാം വാര്‍ഷിക പ്രഭാഷണത്തില്‍ പറഞ്ഞു. ഇതിനുവേണ്ടി ഗവണ്മെന്റ് ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ജര്‍മ്മനിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം പിന്മാറുന്നതിനു ജര്‍മന്‍ പൗരന്മാര്‍ നിര്‍ബന്ധിതരാകുകയാണ്, കുടിയേറ്റക്കാര്‍ ഈ നഗരങ്ങളെല്ലാം കയ്യടക്കിക്കൊണ്ടിരിക്കുകയാണ്. പടിഞ്ഞാറന്‍ യൂറോപ്പിലെ കുടിയേറ്റക്കാരായ മുസ്ലീം ജനവിഭാഗത്തെ മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു

വൈകാതെ തന്നെ ലോകത്തിന്റെ മറ്റു പല ഭാഗങ്ങളില്‍ നിന്നുമായി മധ്യ യൂറോപ്പിലേക്കും മുസ്ലീം കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുമെന്ന് ഓര്‍ബന്‍ പറയുന്നു. അടുത്ത ഏപ്രില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും മത്സരിക്കാനൊരുങ്ങുകയാണ് ഓര്‍ബന്‍

Scroll To Top