Monday December 18, 2017
Latest Updates

കുടിയേറ്റക്കാരുടെ പ്രവാഹം ,അയര്‍ലണ്ടിന്റെ ജനസംഖ്യ ഉയരുന്നു 

കുടിയേറ്റക്കാരുടെ പ്രവാഹം ,അയര്‍ലണ്ടിന്റെ ജനസംഖ്യ ഉയരുന്നു 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജനസംഖ്യ വര്‍ദ്ധനവ് എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്കെന്ന് പഠനം .ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കനുസരിച്ച് രാജ്യത്തിന്റെ ജനസംഖ്യ 52,900 വര്‍ദ്ധിച്ച് 4,792,500 ല്‍ എത്തി നില്‍ക്കുകയാണെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ കാണിക്കുന്നത്.

കണക്കനുസരിച്ച് 2008ന് ശേഷം രാജ്യത്തേയ്ക്ക് ഏറ്റവും വലിയ കുടിയേറ്റമാണ് ഇപ്പോള്‍ നടക്കുന്നത്.

2017 ഏപ്രിലില്‍ വരെ അയര്‍ലണ്ടിലേക്ക് വന്ന കുടിയേറ്റക്കാരുടെ എണ്ണം 84000, എണ്ണം ആയിരിക്കെ അയര്‍ലണ്ടില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോയവര്‍ 64,800 ആണ്. അതായത് ജനസംഖ്യയില്‍ 19,800 പേരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

അയര്‍ലണ്ടിലേക്ക് തിരിച്ചു വന്ന 32.4 ശതമാനം പേര്‍ ഐറിഷ് പൗരന്മാരാണെന്ന് സിഎസ്ഒ ചൂണ്ടിക്കാട്ടി. അയര്‍ലണ്ടില്‍ നിന്നും പുറത്തേക്ക് പോയവരില്‍ 47.5 ശതമാനം പേരും ഐറിഷ് പൗരന്മാരായിരുന്നു.

2012 ല്‍ നിന്നും 2017 വരെ ഐറിഷ് പൗരന്‍മാരുടെ കുടിയേറ്റം 88 ശതമാനമായി കുതിച്ചുയര്‍ന്നു. കുടിയേറ്റക്കാരുടെ എണ്ണം 29,600 ആണ്. ദ്ധനവ് 33,100 ആയി.യൂറോപ്യന്‍ യൂണിയ നിലെ മറ്റു രാജ്യങ്ങളുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ നാലിരട്ടിയാണിതെന്നാണ് കണക്കുകള്‍

Scroll To Top