Friday January 19, 2018
Latest Updates

കുഞ്ഞ് കരഞ്ഞതിന് യുവതിയെ ഡബ്ലിന്‍ ബസ്സില്‍ നിന്നും ഇറക്കിവിട്ടു,ഡ്രൈവറുടെ കിരാതമായ നടപടിയ്ക്കെതിരെ പരാതിയുമായി യുവതി

കുഞ്ഞ് കരഞ്ഞതിന് യുവതിയെ ഡബ്ലിന്‍ ബസ്സില്‍ നിന്നും ഇറക്കിവിട്ടു,ഡ്രൈവറുടെ കിരാതമായ നടപടിയ്ക്കെതിരെ പരാതിയുമായി യുവതി

ഡബ്ലിന്‍ : കുഞ്ഞ് കരഞ്ഞതിന്റെ പേരില്‍ ബസ് ഡ്രൈവര്‍ യുവതിയെ ബസ്സില്‍ നിന്നും ഇറക്കിവിട്ടു.സംഭവം തനിക്ക് വലിയ നാണക്കേടും മനഃക്ലേശവും വരുത്തിയെന്ന പരാതിയുമായി സോണിയ സരല്ലഗുയ് എന്ന യുവതി രംഗത്തെത്തി,

ചൊവ്വാഴ്ചയാണ് യുവതിയോടും കുഞ്ഞിനോടും ഡബ്ലിന്‍ ബസിലെ ജീവനക്കാരന്‍ കിരാതമായ രീതിയില്‍ ഡ്രൈവര്‍ പ്രതീകരിച്ച് അപമാനപ്പെടുത്തിയത്. 20 മാസം മാത്രം പ്രായമുള്ള മകളുമൊത്ത് ഡോര്‍സെറ്റ് സ്ട്രീറ്റില്‍ നിന്നും ഫിംഗ്ളാസിലേക്ക് ഡബ്ലിന്‍ ബസ്സില്‍ യാത്രചെയ്യുകയായിരുന്നു ഇവര്‍.വിശന്നതിനാല്‍ മകള്‍ കരയാന്‍ തുടങ്ങി.ബസ് നിര്‍ത്തിയ ഡ്രൈവര്‍ ഇവരോട് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.ശബ്ദം കാരണം ശ്രദ്ധയോടെ വാഹനം ഓടിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ഇയാള്‍ കാരണമായി പറഞ്ഞത്. തുടര്‍ന്ന് മകളുമൊത്ത് യുവതി ബസ്സില്‍ നിന്നിറങ്ങിപ്പോയി.

ആര്‍ടിഇ റേഡിയോ വണ്ണിലാണ് സോണിയ തന്റെ ദുരനുഭവം പങ്കുവെച്ചത്. പേരോ ഐഡി നമ്പരോ അറിയിക്കാന്‍ ഡ്രൈവര്‍ വിസമ്മതിച്ചെന്നും സോണിയ പറഞ്ഞു.ഡബ്ലിന്‍ ബസില്‍ പരാതിപ്പെട്ടെന്നും അധികൃതര്‍ ക്ഷമാപണം നടത്തിയെന്നും സോണിയ വെളിപ്പെടുത്തി.’അടുത്ത രണ്ടു ദിവസങ്ങളില്‍ ഡ്രൈവറുമായി സംസാരിക്കുമെന്നും അദ്ദേഹം മാപ്പു പറയുമെന്നും ഡബ്ലിന്‍ ബസ് വക്താവ് പറഞ്ഞു.സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Scroll To Top